തേൻ മിഠായി ( തേൻ നിലാവ്)(Then Mittayi)

2016-01-16
  • Servings: അതെ
  • Cook Time: 30m

ഇന്ന് നമ്മുക്ക് ബാല്യകാല്യതിലെ ചില മധുരതരമായ
ഓർമകളിലെക്ക് തിരിച്ച് പോയാലൊ? തേൻ മിട്ടായി അല്ലെങ്കിൽ തേൻ നിലാവ് എന്നൊക്കെ നമ്മളു വിളിക്കുന്ന മിട്ടായി കടയിലെ ചില്ലു കുപ്പീലു കിടന്നു നമ്മളെ കൊതിപ്പിച്ചിരുന്ന ആളു തന്നെ ആശാൻ.കിട്ടുന്ന പോക്കറ്റ് മണിയൊക്കെ സ്വരൂപ്പിച്ച് വാങ്ങി കൂട്ടുകാരൊടൊത്ത് തട്ടിയിരുന്ന നല്ല ചുവന്ന നിറമുള്ള സുന്ദരൻ രസികൻ മിട്ടായി.അപ്പൊ നമ്മുക്ക് തുടങ്ങാം.

Ingredients

  • പച്ചരി -1 റ്റീ കപ്പ്
  • ഉഴുന്ന് -1/4 റ്റീകപ്പ്
  • പഞ്ചസാര -1 റ്റീകപ്പ്
  • റെഡ് ഫൂഡ് കളർ -4 തുള്ളി ( ഫൂഡ് കളർ വേണ്ടെങ്കിൽ ഒഴിവാക്കാം
  • ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
  • എണ്ണ -പാകത്തിനു

Method

Step 1

ഉഴുന്ന്, പച്ചരി ഇവ 3-4 മണികൂർ വെള്ളത്തിൽ കുതിർത്ത് കഴുകി വൃത്തിയാക്കി വക്കുക.

Step 2

ഇനി അവ കുറച്ച് വെള്ളം ചേർത്ത് കുറച്ച് തിക്ക് ആയി അരക്കുക.നല്ലവണ്ണം അരച്ച് എടുക്കുക

Step 3

അരച്ച മാവിലേക്ക് റെഡ് കളർ ചേർത് മിക്സ് ചെയ്ത് വക്കുക

Step 4

പാനിൽ പഞ്ചസാര ഇട്ട് 1/2 റ്റീകപ്പ് വെള്ളം ചേർത്ത് ചൂടാക്കി പാനി ആക്കുക.നൂൽ പരുവം ആക്കി എടുക്കുക.ഏലക്കാ പൊടി കൂടി ഇതിൽ ചേർത്ത് ഇളക്കുക.

Step 5

പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ഒഴിച്ച് ചൂടാക്കുക

Step 6

കൈയിൽ കുറച്ച് വെള്ളം നനച്ച് കൈയിൽ കുറെശെ മാവു എടുത്ത് ചെറിയ ചെറിയ ബാൾ ഷെപ്പിൽ ചൂടായ എണ്ണ യിലെക്ക് ഇട്ട് വറുത് കോരി നേരെ പഞ്ചസാര പാനിയിലെക്ക് ഇടുക

Step 7

1 മിനുറ്റ് ശെഷം പാനിയിൽ നിന്ന് പുറത്ത് എടുക്കാം.

Step 8

കുറച്ച് പഞ്ചസാര പൊടിച്ചത് ചൂടൊടെ തന്നെ ഒരൊ മിട്ടായി യുടെയും മേലെ തൂകാം.

Step 9

ഡ്രൈ ആയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

Step 10

വളരെ എളുപ്പമല്ലെ തയ്യാറാക്കാൻ.ഇതു കൂടാതെ മൈദ വച്ചും ചെയ്യാറുണ്ട് ട്ടൊ. തേൻ മിഠായി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.