ഗോതമ്പ് പായസം ( Broken Wheat Gheer)
2016-02-05- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 45m
Average Member Rating
(5 / 5)
1 People rated this recipe
Related Recipes:
ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ
Ingredients
Method
Step 1
ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കിൽ 1 മണികൂർ വെള്ളത്തിൽ ഇട്ട ശെഷം ഉപയോഗിക്കുന്നെ ആവും നല്ലത്, അപ്പൊ പെട്ടെന്ന് വെന്ത് കിട്ടും
Step 2
ശർക്കര ഉരുക്കി പാനിയാക്കി അരിച്ച് വക്കുക.
Step 3
ഉരുളിയിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഗോതമ്പ് ചേർത്ത് ഒന്ന് ചെറുതായി വറക്കുക.
Step 4
ശെഷം 1.5 കപ്പ് രണ്ടാം പാൽ ചേർത്ത് ഇളക്കി ഗോതമ്പ് ആ പാലിൽ വേവിച്ച് എടുക്കുക.വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക.രണ്ടാം പാലിൽ വേവിച്ച് എടുതാൽ രുചി കൂടും.
Step 5
ഗോതമ്പ് വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കി വേവിക്കുക.
Step 6
കുറച്ച് കുറുകാൻ തുടങ്ങുമ്പോൾ ബാക്കി രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.
Step 7
ഒന്നു കൂടി ഗോതമ്പ് വെന്ത് കുറുകാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ,ഏലക്കാപൊടി,ചുക്ക് പൊടി,ജീരകപൊടി ഇവ കൂടെ ചെർത്ത് ഇളക്കുക
Step 8
ഒന്ന് ചെറുതായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം.
Step 9
പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാകൊത്ത്,കശുവണ്ടി പരിപ്പ്,കിസ്മിസ് ഇവ മൂപ്പിച്ച് പായസത്തിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.
Step 10
നല്ല രുചികരമായ ,കൊതിയൂറുന്ന ഗോതമ്പ് പായസം തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.