ക്യാപ്സിക്കം- മുട്ട തോരൻ( Bell Pepper – Egg Scramble)
2015-12-17- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 20m
Average Member Rating
(5 / 5)
1 People rated this recipe
Related Recipes:
വീട്ടിൽ ക്യാപ്സിക്കം മേടിച്ച് അതു മാത്രം എന്തെലും കറിയുണ്ടാക്കി കൊടുതാൽ ആരും കഴിക്കാറില്ല.പിന്നെ ഞാൻ തന്നെ അതു കഴിച്ച് തീർക്കെണ്ടി വരുകേം ചെയ്യും.കാപ്സിക്കം ആണെങ്കിലൊ കുട്ടികൾക്ക് ഒക്കെ വളരെ നല്ലതാണു. വിറ്റാമിൻ a തുടങ്ങി z വരെ ഉള്ള ഒരു വെജിറ്റബിൾ ആണു ആശാൻ.പിന്നെ ഇതു കഴിപ്പിക്കാൻ എന്തു ചെയ്യും ന്ന് ആലൊചിച്ച് അങ്ങനെ ഇരിക്കുമ്പോഴാണു ക്യാപ്സിക്കം മുട്ട ചേർത്തൊ ,ചിക്കൻ ചേർത്തൊ ഒന്ന് ഉണ്ടാക്കി കൊടുതാലൊന്ന് തോന്നിയത്.സംഗതി സക്സസ്സ്….
ക്യാപ്സിക്കം വിരോധികൾ എല്ലാം മുട്ട് മടക്കി കുശാലായി ശാപ്പിട്ടു….അപ്പൊ ഇന്ന് നമ്മുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്യാപ്സിക്കം മുട്ട തോരൻ ഉണ്ടാക്കാം.അപ്പൊ തുടങ്ങാം.
Ingredients
- ക്യാപ്സിക്കം -1 വലുത്
- മുട്ട - 1-2( മുട്ട ഇഷ്ടാനുസരണം ഒന്നൊ,രണ്ടൊ എടുക്കാം)
- പച്ചമുളക് -3
- കറിവേപ്പില -1 തണ്ട്
- കടുക്,എണ്ണ,ഉപ്പ്- പാകത്തിനു
- മഞ്ഞൾപൊടി -1/4 റ്റീസ്പൂൺ
- കുരുമുളക് പൊടി-1/4 റ്റീസ്പൂൺ
- മല്ലിപൊടി ( നിർബന്ധമില്ല)-2 നുള്ള്( മുട്ട ചേർത്തെ കൊണ്ടാണെ മല്ലിപൊടി ചേർതെ ,ഇത് വേണ്ടെങ്കിൽ ഒഴിവാക്കാം)
- തേങ്ങ - 3/4 റ്റീകപ്പ്
- ചെറിയുള്ളി -3
- സവാള -1 ചെറുത്
Method
Step 1
തേങ്ങ,ചെറിയുള്ളി,പച്ചമുളക് ഇവ 1 നുള്ള് മഞൾ പൊടി ചേർത്ത് ചെറുതായി ചതച്ച് എടുക്കുക. ( എളുപ്പത്തിൽ ചതക്കാതെയും ചേർക്കാവുന്നതാണു)
Step 2
മുട്ട ലെശം ഉപ്പ്, കുരുമുളക് പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക
Step 3
പാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക.
Step 4
ശെഷം ചെറുതായി അരിഞ സവാള ചേർത്ത് ഒന്ന് വഴറ്റി ക്യാപ്സിക്കം കൂടെ ചേർത്ത് ഇളക്കുക.
Step 5
ക്യാപ്സിക്കം ഒന്ന് ചെറുതായി വാടി വരുമ്പോൾ പാകത്തിനു ഉപ്പ്,മഞൾ പൊടി കൂടി ചേർത്ത് വഴറ്റുക
Step 6
പിന്നീട് മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്ത് ബാക്കി കുരുമുളക് പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി യൊജിപ്പിക്കുക.
Step 7
ഒരു മുക്കാൽ വേവ് ആകുമ്പോൾ തേങാ കൂട്ട് കൂടെ ചെർത്ത് ഇളക്കി 2-3 മിനുറ്റ് അടച്ച് വച്ച് വേവിച്ച് ,ശെഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക.വേണമെങ്കിൽ 1 നുള്ള് ഗരം മസാല കൂടെ ഒടുവിൽ ചേർത്ത് ഇളക്കാം.
Step 8
നല്ല രുചികരമായ ക്യാപ്സിക്കം മുട്ട തോരൻ തയ്യാർ. എല്ലാരും ട്രൈ ചെയ്തു നോക്കണം ട്ടൊ.