കോഴി കുമ്പളങ്ങ കറി(Chicken -Winter Melon Curry)
2015-12-05- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: സമയം ആവശ്യം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 30m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
Ingredients
- കോഴി- .500 ഗ്രാം
- കുമ്പളങ്ങ- .500 ഗ്രാം
- ഇഞ്ചി -വലിയ കഷണം
- വെളുത്തുള്ളി -8 അല്ലി
- പച്ചമുളക് - 3 എണ്ണം
- സവോള -1 എണ്ണം
- തക്കാളി -1 എണ്ണം
- മഞ്ഞൾ പൊടി-1/4 ടീസ്പൂണ്‍
- മല്ലിപൊടി-2 ടേബിൾ സ്പൂണ്‍
- മുളക് പൊടി-1 ടേബിൾ സ്പൂണ്‍
- കുരുമുളകുപൊടി - 1 ടേബിൾ സ്പൂണ്‍
- ഗരംമസാല പൊടി-1 ടേബിൾ സ്പൂണ്‍
- പെരുംജീരകപ്പൊടി - 1 ടി സ്പൂണ്‍
- ഉപ്പു - ആവശ്യത്തിനു
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍
- കറിവേപ്പില-ആവശ്യത്തിനു
- നാളികേരപ്പാൽ - 2 ടേബിൾ സ്പൂണ്‍
Method
Step 1
ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് സവോള വഴറ്റുക
Step 2
വഴന്നു കഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും വേപ്പിലയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
Step 3
പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക.
Step 4
തക്കാളി ചേർത്ത് നല്ല പോലെ വഴറ്റുക.
Step 5
കുമ്പളങ്ങ ചേർത്ത് ഇളക്കിയതിനു ശേഷം കോഴിയും ചേര്ക്കുക.
Step 6
ആവശ്യത്തിനു ഉപ്പു ചേര്ക്കുക.
Step 7
വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി കാരണം കോഴിയിൽ നിന്നും കുംബളങ്ങയിൽ നിന്നും ആവശ്യത്തിനു വെള്ളം ഇറങ്ങും.
Step 8
അടച്ചു വച്ച് വേവിക്കുക.
Step 9
വെന്തു കറി കുറുകിയതിനു ശേഷം നാളികേരപ്പാൽ ചേർത്ത് വാങ്ങുക.
Step 10
NB ; വേണമെങ്കിൽ ചെറിയുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം