Loader

ചില്ലി ഗോബി( Chilli Gobi)

2016-02-02
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (5 / 5)

5 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

Related Recipes:
  • തക്കാളി സോസ്( Home Made Tomato Sauce)

  • ചക്ക കുരു തോരൻ(Jack Fruit Seed Stir Fry With Coconut)

  • ചീര കട്ലറ്റ് (Spinach Cutlet)

  • സാമ്പാർ (Kerala Sambar)

  • കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)

ഇന്ന് നമ്മുക്ക് എല്ലാവർക്കും തന്നെ സുപരിചിതമായ ചൈനീസ് ഡിഷ് ആയ ചില്ലി ഗോബി ഉണ്ടാക്കാം.തുടങ്ങാം.

Ingredients

  • കോളീഫ്ലവർ - 1 മീഡിയം വലുപ്പം
  • സവാള -3
  • പച്ചമുളക് -3
  • ക്യാപ്സിക്കം - 1 ചെറുത്
  • സോയാ സോസ് -3 റ്റീസ്പൂൺ
  • റ്റൊമാറ്റൊ സോസ് -3 റ്റീസ്പൂൺ
  • ചില്ലി സോസ് ( റെഡ്/ ഗ്രീൻ)- 2 റ്റീസ്പൂൺ
  • കോൺഫ്ലൊർ -1/2 കപ്പ്
  • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
  • ഉപ്പ്, എണ്ണ -പാകത്തിനു

Method

Step 1

കോളീഫ്ലവർ ചെറിയ ഇതളുകളാക്കി അടർത്തി ലേശം ഉപ്പും ,മഞൾപൊടിയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഇട്ട് വക്കുക.അതിന്റെ ഉള്ളിലെ പുഴുക്കളെല്ലാം പോകാനാണിത്

Step 2

സവാള,ക്യാപ്സിക്കം ഇവ ചതുരത്തിൽ മുറിച്ച് വക്കുക.പച്ചമുളക് നീളതിൽ മുറിച്ച് വക്കുക.

Step 3

കോൺഫ്ലൊർ,1 റ്റീസ്പൂൺ സോയാ സോസ്, ലെശം ഉപ്പ്, 1/2 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,1/4 റ്റീസ്പൂൺ മുളക്പൊടി ഇവ നന്നായി മിക്സ് ചെയ്ത് കുറച്ച് വെള്ളം ചേർത്ത് കട്ടിയിൽ കലക്കി വക്കുക.

Step 4

പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ചൂടാക്കി കോളീഫ്ലവർ ഉണ്ടാക്കി വച്ച കോൺഫ്ലൊർ മാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറുത്ത് എടുക്കുക

Step 5

പാനിൽ എണ്ണ ചൂടാക്കി( കോളീഫ്ലവർ വറുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുതാൽ മതിയാകും)സവാള ,പച്ചമുളക് ചേർത്ത് വഴറ്റുക.കുറച്ച് വഴന്റ ശെഷം ബാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക.ക്യാപ്സിക്കം കൂടെ ചേർത് വഴറ്റുക.

Step 6

നന്നായി വഴന്റ് പച്ചമണം മാറി കഴിയുമ്പോൾ സോയാ സോസ്,റ്റൊമാറ്റൊ സൊസ്, ചില്ലി സോസ് ,ഉപ്പ് വേണമെങ്കിൽ അതും( സോയാ സോസിനു ഉപ്പുള്ളത് കൊണ്ട് നോക്കിയിട്ട് ചേർതാൽ മതിയാകും)ചേർത്ത് നന്നായി ഇളക്കുക.

Step 7

ഒന്ന് ചൂടായി കഴിയുമ്പോൾ വറുത്ത് വച്ചിരിക്കുന്ന കോളീഫ്ലവർ കൂടെ ചേർത്ത് ഇളക്കി ,നന്നായി മിക്സ് ചെയ്ത് 3 മിനുറ്റ് അടച്ച് വച്ച് ശെഷം മൂടി തുറന്ന് ഇളക്കി തീ ഓഫ് ചെയ്യാം. ചാറു വേണമെന്ന് ഉള്ളവർക്ക് കുറച്ച് വെള്ളം ചേർക്കാവുന്നതാണു

Step 8

ചൂടൊടെ ഉപയോഗിക്കാം. ചില്ലി ഗോബി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ

Leave a Reply

Your email address will not be published.