കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)

2016-05-11
 • Servings: അതെ
 • Ready In: 1m

മുൻപ് ഞാൻ തന്നെ ഇവിടെ സാധാരണ ഉണ്ടാക്കാവുന്ന ഒരു കൂട്ടുകറി റെസിപ്പി പോസ്റ്റ് ചെയ്തിട്ട് ഉണ്ട്, എന്നാൽ ഇത് നമ്മളു സദ്യക്കൊക്കെ കഴിക്കുന്ന അടിപൊളി രുചിയുള്ള,ലേശം മധുരമൊക്കെ ഉള്ള സദ്യ സ്റ്റൈൽ കൂട്ടുകറിയാണു… അതീവ രുചികരമായ കറി ആയതു കൊണ്ട് തന്നെ സദ്യയിലെ ഇഷ്ട വിഭവം എന്താന്നു ചോദിച്ചാൽ മിക്കവാറും എല്ലാരും പറയുക കൂട്ടുകറി എന്നാവും… എന്റെ വീട്ടിലും എല്ലാരും കൂട്ടുകറിയുടെ ഇഷ്ടകാരാണു…. കൂട്ടുകറിയുടെ മെയിൻ രുചി ഇരിക്കുന്നത് അതിന്റെ വറവ് ഇടുന്നതിലാണു ,അപ്പൊ എന്തായാലും ഇന്ന് നമ്മുക്ക് സദ്യ സ്പെഷ്യൽ കൂട്ടുകറി എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.നമ്മുടെ വിഷു വിഭവങ്ങളിലെ ആദ്യ വിഭവവും ഇതു തന്നെ ആകട്ടെ…

Ingredients

 • കടല - 1 ടീകപ്പ്
 • ചേന ചതുര കഷണങ്ങളാക്കിയത്-1 ടീകപ്പ്
 • പച്ചകായ ചതുരകഷണങ്ങളാക്കിയത്- 1 ടീകപ്പ്
 • തേങ്ങ ചിരകിയത്- 1/2 മുറി
 • ജീരകം - 2 നുള്ള്
 • മഞൾപൊടി -1/2 റ്റീസ്പൂൺ
 • കുരുമുളക് പൊടി -1.5 -2 ടേബിൾ സ്പൂൺ( താല്പര്യമുള്ളവർക്ക് കുരുമുളക് പൊടിയുടെ അളവു കുറച്ച് പച്ചമുളക് 1-2 എണ്ണം ഉപയോഗിക്കാം)
 • എണ്ണ ,ഉപ്പ് ,കടുക്-പാകത്തിനു
 • ഉഴുന്നുപരിപ്പ് -1 റ്റീസ്പൂൺ
 • വറ്റൽ മുളക് -3
 • കറിവേപ്പില -1 തണ്ട്
 • ശർക്കര - ഒരു ചെറിയ കഷണം
 • ചെറിയുള്ളി - 3 എണ്ണം വട്ടത്തിൽ അരിഞത്

Method

Step 1

കടല കുതിർത്ത് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് വേവിച്ച് വക്കുക.

Step 2

ചേന, കായ ഇവ കുറച്ച് കട്ടിയുള്ള ചതുര കഷണങ്ങളായി അരിഞ് എടുക്കുക.

Step 3

തേങ്ങ ചിരകിയതിൽ നിന്നും 5 ടേബിൾ സ്പൂൺ തേങ്ങ മാറ്റി വക്കുക.ബാക്കി തേങ്ങ , ജീരകം ,2 നുള്ള് മഞൾപൊടി ഇവ ഒരുപാട് അരഞ്ഞ് പോകാതെ ലേശം തരുതരുപ്പായി അരച്ച് എടുക്കുക.പച്ചമുളക് ചേർക്കുന്നുണ്ടെങ്കിൽ അരക്കുമ്പോൾ ചേർക്കാം

Step 4

പാൻ അടുപ്പിൽ വച്ച് ചേന, കായ കഷണങ്ങൾ, മഞൾപൊടി, ഉപ്പ് ഇവ ചേർത്ത് വേവിക്കാൻ.വക്കുക.ചേന കുറച്ച് വേവ് കൂടുതൽ ആണെങ്കിൽ ആദ്യം ചേന വേവാൻ വച്ച് അത് കുറച്ച് വെന്ത ശേഷം മാത്രം കായ ചേർക്കുക

Step 5

ചേന കായ ഇവ വെന്ത് വരുമ്പോൾ കുരുമുളക് പൊടി ,കടല വേവിച്ചത് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.

Step 6

ശേഷം ശർക്കര ചേർത്ത് ഇളക്കുക

Step 7

വെള്ളം നന്നായി വലിഞ് തുടങ്ങുമ്പോൾ അരപ്പ് ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിച്ച് വെള്ളം ഒക്കെ നന്നായി വലിഞ പരുവത്തിൽ തീ ഓഫ് ചെയ്യാം.

Step 8

ഇനി പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, വറ്റൽമുളക്,ചെറിയുള്ളി, മാറ്റിവച്ച 5 ടേബിൾ സ്പൂൺ തേങ്ങ ,കറിവേപ്പില ഇവ ചേർത്ത് നന്നായി ചുവക്കെ മൂപ്പിക്കുക.കരിയാതെ ശ്രദ്ധിക്കണം.

Step 9

വറവ് നന്നായി മൂത്ത ശേഷം 1 നുള്ള് കുരുമുളക്പൊടി കൂടെ ചേർത്ത് ഇളക്കി ഇത് കറിയിലേക്ക് ചേർത്ത് ഇളക്കി 10 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം

Step 10

അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ സദ്യ സ്പെഷ്യൽ കൂട്ടുകറി തയ്യാർ.എല്ലാരും വിഷു സദ്യക്ക് ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.