Loader

ചില്ലി ഇഡലി ( Chilly Idly)

2016-03-29
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

വേഗം രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കി വന്നത് ഉണ്ടെങ്കിൽ എടുത്തൊ, എന്നിട്ട് ഈ ചൈനീസ്, കേരളാ കൊളാബിറേറ്റഡ് ഐറ്റം ഒന്ന് ഉണ്ടാക്കി നോക്കിക്കെ, രുചി കൊണ്ട് വിരലും കടിച്ച് അങ്ങനെ ഇരുന്നു പോകും ന്നെ,, കുറച്ച് പേർക്കെങ്കിലും അറിയാവുന്നെ ആയിരുക്കും ,അറിയാത്തവർ വേഗം ഉണ്ടാക്കി കഴിച്ച് നോക്കീട്ട് പറയണം ട്ടൊ. അപ്പൊ തുടങ്ങാം.

Ingredients

  • ഇഡലി -5
  • പച്ചമുളക് -2
  • ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് - 1 റ്റീസ്പൂൺ
  • മുളക്പൊടി -1/4 റ്റീസ്പൂൺ
  • സവാള -2 ( മീഡിയം വലുപ്പം)
  • ക്യാപ്സിക്കം -1 ചെറുത്
  • സോയാ സോസ് -2.5 റ്റീസ്പൂൺ
  • റ്റൊമാറ്റൊ സോസ് - 2.5 റ്റീസ്പൂൺ
  • ചില്ലി സോസ് -1.5 റ്റീസ്പൂൺ
  • കോൺ ഫ്ലോർ -1/2 കപ്പ്
  • അരിപൊടി -1 ടേബിൾ സ്പൂൺ
  • ഉപ്പ്,എണ്ണ - പാകത്തിനു

Method

Step 1

ഇഡലി ,സവാള,ക്യാപ്സിക്കം ഇവ ചെറിയ ചതുര കഷണങ്ങളായി മുറിച്ച് വക്കുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.

Step 2

കോൺഫ്ലോർ,അരിപൊടി,മുളക്പൊടി, ലേശം ഉപ്പ്,1/2 റ്റീസ്പൂൺ സോയാസോസ് ,1/4 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ മിക്സ് ചെയ്ത് പാകത്തിനു വെള്ളം ചേർത്ത് കുറച്ച് തിക്ക് ആയി കലക്കുക.10 മിനുറ്റ് മാറ്റി വക്കുക.

Step 3

ശേഷം മുറിച്ച് വച്ച ഇഡലി തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക.( ഒരുപാട് ഫ്രൈ ആവണ്ട)

Step 4

പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ(ഇഡലി വറുക്കാൻ എടുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുത്താൽ മതിയാകും) സവാള ഇട്ട് വഴറ്റുക.

Step 5

സവാള വഴന്റ് വരുമ്പോൾ പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ കൂടെ ചേർത്ത് വഴറ്റി,പച്ചമണം മാറുമ്പോൾ ക്യാപ്സിക്കം കൂടെ ചേർത്ത് ഇളക്കുക.ക്യാപ്സിക്കം ചെറുതായി ഒന്ന് വാടിയാൽ മതിയാകും.

Step 6

ശേഷം ,സോയാ സോസ്,ചില്ലി സോസ്, റ്റൊമാറ്റൊ സോസ് ഇവ കൂടെ ചേർത്ത് ഇളക്കുക.ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.(സോയാസോസിൽ ഉപ്പ് ഉള്ളതാണു )

Step 7

ഒന്ന് ചെറുതായി ചൂടായി കഴിയുമ്പോൾ വറുത്ത ഇഡലി കൂടെ ചേർത്ത് നന്നായി ഇളക്കി 2-3 മിനുറ്റ് അടച്ച് വച്ച് വേവിച്ച് തീ ഓഫ് ചെയ്യാം.

Step 8

ചൂടൊടെ തന്നെ കഴിക്കാം.രുചികരമായ ചില്ലി ഇഡലി തയ്യാർ.

Step 9

അപ്പൊ ഇനി ഇഡലി ബാക്കി വന്നാൽ ഒട്ടും ആലോചിക്കാതെ വേഗം തന്നെ നമ്മുടെ ചില്ലി ഇഡലി ഉണ്ടാക്കിക്കൊ, കുട്ടികൾക്ക് അടക്കം ഇഷ്ടപ്പെടും തീർച്ച...OK

Leave a Reply

Your email address will not be published.