നാരങ്ങപ്പാല് (Coconut Milk With Lime)
2016-02-09- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Yield: ഒരു കപ്പ്
- Servings: അതെ
- Prep Time: 10m
- Ready In: 10m
ഇതൊരു റെസിപ്പി ആണെന്നൊന്നും പറയുന്നില്ല ,എന്നാലും ചിലർക്കെങ്കിലും ഉപകാരപ്പെടും എന്ന് കരുതുന്നു. വളരെ വളരെ സിമ്പിൾ ആയ ഒരു ചിന്ന റെസിപ്പി.
ഊണു കഴിക്കാൻ മറ്റു കറി കളൊന്നും ഇല്ലെങ്കിലൊ അല്ലെങ്കില്‍ കുറച്ച് മോരു കൂട്ടി ഊണു കഴിക്കണം എന്നു തോന്നുമ്പോഴോ, പക്ഷെ മോരു ഇല്ല,പകരം കുറച്ച് തേങ്ങാപ്പാല്‍ ഉണ്ടെങ്കില്‍ വളരെ പെട്ടെന്ന് ഇതു ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണു. സംഭവം വലിയ ആർഭാടം ഒന്നും ഇല്ലാത്ത വിഭവം ആണെങ്കിലും, നല്ല സ്വാദാണ് കേട്ടോ !
Ingredients
- തേങ്ങാപ്പാല്‍ - ഒരു ടീക്കപ്പ്
- നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
- ഉപ്പ് - പാകത്തിനു
- കറിവേപ്പില - 1/2 തണ്ട്
Method
Step 1
തേങ്ങാപ്പാല്‍ ഇഷ്ടാനുസരണം കട്ടി കൂട്ടിയൊ, കുറച്ചൊ എടുക്കാം.
Step 2
തേങ്ങാപ്പാലിലേക്ക്, നാരങ്ങാനീരു, പാകത്തിനു ഉപ്പ് ,കറിവേപ്പില ഇവ മിക്സ് ചെയ്ത് 10 മിനുറ്റ് മാറ്റി വയ്ക്കുക. പിന്നീട് ചോറിനൊപ്പം കൂട്ടാം!
ഇനി കുറച്ച് കൂടി ആർഭാടമായി ചെയ്യണമെങ്കിൽ കുറച്ച് ചുവന്നുള്ളി കൂടി അരിഞ്ഞത് ചേർക്കാം,കുറച്ച് കടുക് താളിച്ച് ഇതിലെക്ക് ചേർത്തും ഉണ്ടാക്കാം.
ശ്രദ്ധിക്കുക: ഉണ്ടാക്കിയ ശേഷം കഴിവതും വേഗം ഉപയോഗിച്ച് തീര്‍ക്കുക, പിന്നീട് ഒരു നേരത്തേക്ക് സൂക്ഷിച്ചു വച്ചാല്‍ രുചി മാറും. അപ്പപ്പോഴേക്ക് ആവശ്യത്തിന് മാത്രം ഉണ്ടാകിയാല്‍ മതിയാകും.
അപ്പൊ സിമ്പിള്‍ ആണെങ്കിലും എല്ലാരും ഒന്നു ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം അറിയിക്കുമല്ലൊ!