അയല വറുത്തത് (Mackerel Fry)

2015-11-19
  • Servings: അല്ല
  • Ready In: 45m

Ingredients

  • അയല -10 -12 കഷണം(വരഞു വക്കുക)
  • മഞ്ഞൾ പൊടി -1/2 റ്റീസ്പൂൺ
  • മുളക് പൊടി -2-3 റ്റീസ്പൂൺ
  • മല്ലി പൊടി -1 റ്റീസ്പൂൺ
  • കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
  • ഉലുവാ പൊടി -1/4 റ്റീസ്പൂൺ
  • ഇഞ്ചി-വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
  • ചെറിയുള്ളി - 10 എണ്ണം ( അരച്ച് പേസ്റ്റ് ആക്കി എടുക്കുക ,ഇത് നിർബന്ധമില്ല)
  • ഉപ്പ്,എണ്ണ. - പാകത്തിനു
  • നാരങ്ങാനീരു -1 റ്റീസ്പൂൺ
  • കറിവേപ്പില-2 തണ്ട്

Method

Step 1

എല്ലാ പൊടികളും, പാകത്തിനു ഉപ്പും, നാരങ്ങാനീരും ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും, ഉള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.

Step 2

ഈ പേസ്റ്റ് അയല കഷണങ്ങളിൽ നന്നായി പുരട്ടി 30 മിനുറ്റ് വക്കുക. ഫ്രിഡ്ജിൽ വക്കുകയൊ ,പുറത്തു വക്കുകയൊ ചെയ്യാം.

Step 3

ശേഷം പാനിൽ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ ഇട്ട് മൊരീച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുക്കുക.അതു മീൻ ഫ്രൈക്ക് നല്ലൊരു ഫ്ലെവർ തരും

Step 4

അയല ഫ്രൈ തയ്യാർ.ഇതു കുറച്ച് കൂടി ലളിതമായി മേൽ പറഞ്ഞ പൊടികളും, നാരങ്ങാനീരും പേസ്റ്റ് ആക്കി അയല കഷണങ്ങളിൽ പുരട്ടി വറുത്തും ഉണ്ടാക്കാം.

Step 5

അപ്പൊ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ ... OK

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.