Loader

തക്കാളി കറി (Tomato Curry)

2015-12-01
  • Servings: അതെ
  • Ready In: 20m
Average Member Rating

forkforkforkforkfork (3.7 / 5)

3.7 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയാട്ടൊ ഇത്. ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും.എന്നാലും അറിയാത്തവർക്കും,നമ്മുടെ പ്രവാസി ,സ്വദേശി ബാച്ചിലർ കൂട്ടുകാർക്കും ഒക്കെ ഉപകാരമാകുമെന്ന് കരുതുന്നു. OK. പിന്നെ ഈ കറി കുറച്ച് ചാറു പരുവത്തിലും, ചാറില്ലാതെ കഷണങ്ങളിൽ അരപ്പ് പിരണ്ട് ഇരിക്കുന്ന രീതിയിലും ഉണ്ടാക്കാം.
എന്റെ അമ്മ ഇങ്ങനത്തെ നാടൻ കറികളൊക്കെ അതീവ രുചികരമായി ഉണ്ടാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ആണെ…അധികം ചാറില്ലാതെ പിരണ്ടിരിക്കുന്ന പരുവത്തിലാണു സാധാരണ അമ്മ ഉണ്ടാക്കാറു, അതും കൽചട്ടിയിൽ , ആ കറി നന്നായി വെന്ത് കടുക് താളിച്ച് ഉലുവാപൊടിയും തൂകി അമ്മ അതു കുറച്ച് നേരം അടച്ച് വക്കും. ഹൊ എന്റെ കൂട്ടുകാരെ പിന്നെ ആ കൽചട്ടി തുറക്കുമ്പോൽ ഒരു സുഗന്ധമുണ്ടെ… കൊതി കൊണ്ട് മത്ത് പിടിച്ച് പോകുന്ന ഒരു മണം.പിന്നെ ഇതു മാത്രം മതി ചോറുണ്ണാൻ… അത്ര രുചിയാന്നെ… അപ്പൊ ഇനി അധികം പറഞ്ഞ് കൊതിപ്പിക്കുന്നില്ല…. നമ്മുക്ക് കറി അങ്ങ് ഉണ്ടാക്കിയെക്കാം.

Ingredients

  • തക്കാളി -3
  • ചെറിയുള്ളി -10-12 ( സവാള യും എടുക്കാം)
  • പച്ചമുളക് -4 എണ്ണം
  • തേങ്ങ - 1.5 -2 റ്റീകപ്പ് ( ഞാൻ കുറച്ച് കുറുകിയ പരുവത്തിലാണു ഉണ്ടാക്കിയെ ,തേങ്ങ ഇത്രെം വേണ്ടെങ്കിൽ 1 റ്റീകപ്പ് ആക്കാം)
  • ജീരകം -1 നുള്ള്
  • മഞ്ഞൾപൊടി -1/4 റ്റീസ്പൂൺ
  • മുളക് പൊടി-1/2 റ്റീസ്പൂൺ
  • ഉലുവാപൊടി-2 നുള്ള്
  • ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
  • വറ്റൽ മുളക്-2
  • കറിവേപ്പില-2 തണ്ട്

Method

Step 1

തേങ്ങാ ,ജീരകം,2 പച്ചമുളക്, 2 നുള്ള് മഞൾ പൊടി ,2 ചെറിയുള്ളി ഇവ നന്നായി അരച്ച് എടുക്കുക.(,ചിലരു വെള്ളുതുള്ളി ചേർക്കാറുണ്ട് അരപ്പിൽ ,താല്പര്യമുള്ളവർക്ക് 3 അല്ലി വെള്ളുതുള്ളി കൂടി ചേർക്കാം,ഞാൻ ചേർതിട്ട് ഇല്ല)

Step 2

തക്കാളി ,ചെറിയുള്ളി( സവാള) ചെറുതായി അരിഞ്ഞ് വക്കുക,2 പച്ചമുളക് നീളത്തിൽ കീറി വക്കുക.

Step 3

പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് തക്കാളി ,ചെറിയുള്ളി( സവാള), പച്ചമുളക് ഇവ ചേർത്ത് വഴറ്റുക.

Step 4

കുറച്ച് വഴന്റ് വരുമ്പോൾ മഞൾപൊടി, മുളക് പൊടി കൂടി ചേർത് വഴറ്റുക.

Step 5

അരപ്പ് കുറച്ച് വെള്ളം ചേർത് കലക്കി വക്കുക

Step 6

തക്കാളി നന്നായി വഴന്റ് കഴിയുമ്പോൾ കലക്കി വച്ച അരപ്പ്, പാകത്തിനു ഉപ്പ് ഇവ ചേർത് നന്നായി ഇളക്കി അടച്ച് വച്ച് തിളച്ച ശെഷം തീ ഓഫ് ചെയ്യാം.

Step 7

പാനിൽ എണ്ണ( വെള്ളിച്ചെണ്ണയാണു ബെസ്റ്റ്)ചൂടാക്കി കടുക്, 2 ചെറിയുള്ളി വറ്റൽമുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർക്കാം

Step 8

ഉലുവാപൊടി കൂടെ മെലെ തൂകാം.കടുക് വറുക്കുമ്പോൾ കുറച്ച് ഉലുവാ വേണെങ്കിൽ ചേർക്കാവുന്നതാണു.

Step 9

ഇങ്ങനെ അല്ലാതെ ,തക്കാളി വഴറ്റാതെ ,തക്കാളീം.,ഉള്ളീം, പൊടികളും കുറച്ച് വെള്ളവും ചേർത്ത് അരപ്പും ചേർത് വേവിച്ച് ,അവസാനം കടുക് വറക്കാതെ പച്ചവെള്ളിച്ചെണ്ണ, കറിവെപ്പില ,ഉലുവാപൊടി ഇവ മെലെ തൂകിയും ഉണ്ടാക്കാവുന്നതാണു.ഇതു കുറച്ച് കൂടി എളുപ്പമുള്ള രീതിയാണു.

Step 10

മുരിങ്ങക്കാ,പച്ചചെമ്മീൻ, ഉണക്കചെമ്മീൻ, പടവലങ്ങ, പീച്ചിങ്ങ, വെള്ളരിക്ക,കുമ്പളങ്ങ, തുടങിയവയും ഇങ്ങനെ കറി വക്കാവുന്നതും ആണു, ഇതെ കറിയിൽ തക്കാളിയുടെ കൂടെ ചേർക്കാവുന്നതും ആണു.

Step 11

സ്വാദിഷ്ടമായ തക്കാളി കറി തയ്യാർ. എല്ലാരും.ഉണ്ടാക്കി നോക്കണം ട്ടൊ..OK

    Leave a Reply

    Your email address will not be published.