പക്കാവട (Pakkavada)
2015-11-29- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 45m
Average Member Rating
(3 / 5)
1 People rated this recipe
Related Recipes:
ഇന്ന് നമ്മുക്ക് പക്കാവട എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണു പക്കാവട .എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം
Ingredients
- കടലപൊടി -2 റ്റീകപ്പ്
- മുളക് പൊടി -2 റ്റീസ്പൂൺ
- കായപൊടി -1/4 റ്റീസ്പൂൺ
- ഉപ്പ് -പാകത്തിനു
- എണ്ണ - വറുക്കാൻ പാകത്തിനു
- കറിവേപ്പില -1 തണ്ട്
Method
Step 1
കടല മാവ് ,പാകത്തിനു ഉപ്പ്, കായപൊടി, മുളക്പൊടി ഇവ ചേർത് നന്നായി മിക്സ് ചെയ്ത് വക്കുക.
Step 2
കുറെശ്ശെ ഇളം ചൂടു വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ച് എടുക്കുക.
Step 3
30 മിനുറ്റ് മാവ് മാറ്റി വക്കുക
Step 4
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.
Step 5
സേവനാഴിയിൽ പക്കാവട ഉണ്ടാക്കാനുള്ള ചില്ല് ഇട്ട് കുറെശ്ശെ മാവു നിറച്ച് ചൂടായ എണ്ണയിലെക്ക് മാവു പിഴിഞ്ഞ് ,മൂപ്പിച്ച് വറുത് കോരുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുത്ത് എടുക്കുക
Step 6
സ്വാദിഷ്ടമായ പക്കാവട തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.