പാലട പായസം (Rice Ada Gheer)

2015-11-27
  • Servings: അതെ
  • Ready In: 60m

പായസങ്ങളിൽ എനിക്ക് എറ്റവും ഇഷ്ടം പാലടയും, സേമിയ യും ആണു…എന്തു വിശെഷം വന്നാലും അതു ഒരു പായസം ഉണ്ടാക്കി ആഘൊഷിക്കാനാണു നമ്മൾ എല്ലാരും ഇഷ്ടപെടുന്നെ…കുട്ടി ആയിരിക്കുമ്പോഴെക്കെ പാലട കുടിക്കാനുള്ള കൊതി കൊണ്ട് ആരെലും വന്ന് കല്യാണം വിളിച്ചാൽ അന്നു മുതൽ ആ കല്യാണ സദ്യക്ക് കുടിക്കാൻ പോകുന്ന പാലട സ്വപ്നം കണ്ടായിരിക്കും ഞാൻ ഇരിക്കുന്നെ. കല്യാണത്തിനു ചെന്ന് പായസം എങ്ങാനും പാലട അല്ലെങ്കിൽ എനിക്കുണ്ടാകുന്ന മോഹഭംഗം ചെറുതൊന്നും ആയിരിക്കെം ഇല്ല.അങ്ങനെ പാലട പായസത്തൊടുള്ള കൊതിയും എന്നൊടൊപ്പം വളർന്നു.. ഇപ്പൊഴും കല്യാണമെന്നൊ, വീട് താമസം എന്നൊ ഒക്കെ കേട്ടാൽ എന്റെ മനസ്സിലെക്ക് ആദ്യം വരിക പാലടയുടെ ഓർമ്മ ആണു.ഇന്ന് വിപണിയിൽ ഒരുപാട് തരം പായസം മിക്സ് ഒക്കെ കിട്ടുന്നുണ്ടെങ്കിലും , നമ്മുടെ സ്വന്തം അഭിരുചിക്ക് അനുസരിച്ച് പായസം ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന രുചിയും , ഗുണവും,സംതൃപ്തിയും അതിനു ഉണ്ടാകില്ല.തീർച്ച.പിന്നെ സമയം കുറച്ച് ലാഭിക്കാം. അത്ര മാത്രം..
അപ്പൊ ഇന്ന് നമ്മുക്ക് പാലട പായസം ഉണ്ടാക്കി കളയാം.

Ingredients

  • പാൽ :-1 ലിറ്റർ അട (അരി വച്ചുള്ളതൊ ,ഗോതമ്പ് വച്ചുള്ളതൊ ഉപയോഗിക്കാം)-250 ഗ്രാം
  • പഞ്ചസാര - 8-10 റ്റെബിൾ സ്പൂൺ( മധുരം കൂടുതൽ വേണമെങ്കിൽ കൂട്ടാം)
  • നെയ്യ് -5 റ്റെബിൾ സ്പൂൺ
  • ഏലക്കാ പൊടി -1/2 റ്റീസ്പൂൺ
  • കശുവണ്ടി പരിപ്പ്, കിസ്മിസ്സ്

Method

Step 1

പാത്രം അടുപ്പത്ത് വച്ച് പാൽ ഒഴിച്ച് തിളക്കാൻ വക്കുക.പാൽ ഒന്ന് ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക. പാട കെട്ടാതെ ഇളക്കി കൊണ്ടിരിക്കണം.

Step 2

പാൽ തിളച്ച് വരുമ്പോൾ അട ചേർത്ത് ഇളക്കുക

Step 3

ഇനി 30 മിനുറ്റ് ചെറുതീയിൽ ഇളക്കി കൊണ്ടിരിക്കണം.ഇടക്ക് ലെശം നെയ്യ് ചേർത് കൊടുക്കണം. അപ്പൊഴെക്കും അട നന്നായി വേവും.

Step 4

ചില അരി അട വേവാൻ കൂടുതൽ സമയം എടുക്കും.അട കയ്യിൽ എടുത്ത് ഒന്ന് വേവ് നോക്കുന്നെ നന്നായിരിക്കും. കൈ കൊണ്ട് അമർത്തുമ്പോൾ നന്നായി ഉടയുന്നുണ്ടെങ്കിൽ നന്നായി വെന്തു കഴിഞു.പായസം അടയൊക്കെ വെന്ത് കുറുകിയ പരുവം ആകണം.

Step 5

പാലിന്റെ കളറും ഒരു ചെറിയ ബ്രൗൺ ആകണം.അതാണു പരുവം.ഇനി നിറം ബ്രൗൺ ആയില്ലാന്ന് വച്ച് വിഷമിക്കണ്ടാട്ടൊ.അതു പ്രശ്നമല്ല.പിന്നെ കൂടുതൽ കുറുകുകയും അരുത്. തണുക്കുമ്പോൾ ഒരുപാട് കുറുകി പോകും

Step 6

ശെഷം ഏലക്കാ പൊടി ചേർത്ത് ഇളക്കുക.തീ ഓഫ് ചെയ്യാം.

Step 7

കശുവണ്ടി പരിപ്പ്, കിസ്മിസ്സ് ഇവ നെയ്യിൽ മൂപ്പിച്ച് നെയ്യൊടു കൂടി തന്നെ ഇതിലെക്ക് ചേർത്ത് ഇളക്കി ഉപയൊഗിക്കാം.

Step 8

രുചികരമായ പാലട പായസം തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.