പുളി മിഠായി(Tamarind Candy)

2015-12-03
  • Servings: അതെ
  • Ready In: 60m

കുട്ടി കാലത്ത് ഈ മിഠായി നുണയാത്തവർ തീരെ കുറവായിരിക്കും.എന്നാലും ഇതു ഉണ്ടാക്കുന്ന വിധം അറിയില്ലായിരുന്നു. വളരെ യാദൃശ്ചികമായി കൈയിൽ കിട്ടിയ ഒരു പേപ്പർ പീസിൽ അതാ കിടക്കുന്നു ,നമ്മുടെ പുളി മിട്ടായി ഉണ്ടാക്കുന്ന വിധം .അങ്ങനെ ഒന്ന് ചെയ്ത് നോക്കി. കൂട്ടുകാരൊടും റെസിപ്പി ഒന്ന് ഷെയർ ചെയ്യാമെന്ന് വച്ചു.
തീർച്ചയായും ഇത് മക്കൾ ക്ക് ഉണ്ടാക്കി കൊടുക്കണം ട്ടൊ.
നമ്മുടെ കുട്ടികാലത് കാഡ് ബെറീസും, ഫൈവ് സ്റ്റാറും ഒക്കെ കണ്ടിരുന്നെ ആണ്ടിനും , സംക്രാന്തിക്കു മൊക്കെ ആയിരുന്നെന്നും ഇതൊക്കെ ആയിരുന്നു നമ്മുടെ ബാല്യത്തിലെ താരങ്ങളായിരുന്ന മിഠായികൾ എന്നും അവരും അറിയട്ടെ…അവരും നുണയട്ടെ ആ പഴമയുടെ സ്വാദ്…അപ്പൊ തുടങ്ങാം

Ingredients

  • വാളൻ പുളി -1 കപ്പ്
  • പഞ്ചസാര -2 കപ്പ്
  • അരിപൊടി- 5 റ്റീസ്പൂൺ
  • ചുക്ക് പൊടി- 1/2 റ്റീസ്പൂൺ
  • ജീരക പൊടി-1/2 റ്റീസ്പൂൺ

Method

Step 1

വാളൻ പുളി നാരും ,കുരുവും കളഞ്ഞ് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുക്കുക.

Step 2

പാൻ വച്ച് ചൂടാക്കി പുളി അരച്ചത് ഇട്ട് വെള്ളം വറ്റിച്ച് ( വെള്ളം വലിഞ്) എടുക്കുക

Step 3

മറ്റൊരു പാൻ അടുപ്പത്ത് വച്ച് പഞ്ചസാര 1/4 -1/2കപ്പ് വെള്ളവും ചേർത്ത് പാനിയാക്കാൻ വക്കുക.നൂൽ പരുവം ആകുമ്പോൾ പുളി ,അരിപ്പൊടി, ജീരക പൊടി, ചുക്ക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി കുറുക്കി കട്ടിയാക്കി എടുക്കുക.ശെഷം ഗ്യാസ്സ് ഓഫ് ചെയ്യാം

Step 4

ചെറു ചൂടൊടെ തന്നെ ചെറിയ ഉരുളയായി ഉരുട്ടുക.പഞ്ചസാര യിൽ ഒന്ന് ഉരുട്ടി എടുക്കുക

Step 5

പുളി മിഠായി തയ്യാർ. ആദ്യം തന്നെ ശരിയാകണം ന്ന് ഇല്ല. എന്നാലും വീണ്ടും ശ്രമിക്കണം ട്ടൊ. തീർച്ചയായും ശരിയാകും.OK.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.