ഗോതമ്പ് അട ( ദോശ കല്ലിൽ ഉണ്ടാക്കിയത്) ( Wheat Ada Made In Dosa Tawa)
2016-01-11- Cuisine: കേരളം
- Course: 4 മണി പലഹാരം, പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(1 / 5)
1 People rated this recipe
Related Recipes:
ഇന്ന് ഞാൻ വന്നെക്കുന്നെ ഒരു അടയുമായിട്ട് ആണെ…വളരെ എളുപ്പത്തിൽ ദോശ കല്ലിൽ വച്ച്
തയ്യാറാക്കാവുന്ന ഒരു ഗോതമ്പ് അട . ഇതു നമ്മൾക്ക് രാവിലെ പ്രാതലിനൊ,നാലുമണി പലഹാരമായിട്ടൊ, രാത്രി ഭക്ഷണമായിട്ടൊ ഒക്കെ പെട്ടെന്ന് ഉണ്ടാക്കി കഴിക്കാവുന്ന ഒന്നാണു.നമ്മുടെ പ്രവാസി കൂട്ടുകാർക്ക് ഒക്കെ വളരെ പ്രയോജനപ്പെടും ന്ന് കരുതുന്നു.എനിക്കു ഇത് പറഞു തന്നത് എന്റെ Sister in Law ആണുട്ടൊ…ഇത് ഞാൻ പറഞില്ലെങ്കിൽ എനിക്ക് ഇടി ഉറപ്പാ,അതാ, അപ്പൊ നന്ദിപൂർവം എന്റെ പ്രിയ നാത്തൂനായി ഇത് സമർപ്പിക്കുന്നു.ok
അപ്പൊ തുടങ്ങാം.
Ingredients
- ഗോതമ്പ് പൊടി- 2 കപ്പ്
- ശർക്കര പൊടിച്ചത് -3/4റ്റീകപ്പ് ( പഞ്ചസാര ആയാലും മതി ,മധുരം ഇഷ്ടാനുസരണം ക്രമീകരിക്കാം)
- തേങ്ങ -1 റ്റീകപ്പ്
- ഏലക്കാപൊടി -1/4 റ്റീസ്പൂൺ
- ജീരകപൊടി -1/4 റ്റീസ്പൂൺ( നിർബന്ധമില്ല)
- പഴം -2( നിർബന്ധമില്ല)
- ഉപ്പ്, എണ്ണ - പാകത്തിനു
- നെയ്യ് -1 റ്റീസ്പൂൺ
Method
Step 1
ഗോതമ്പ് പൊടി പാകത്തിനു ഉപ്പ് ,1 പഴം ഇവ ചേർത്ത് ,വെള്ളം ചേർത്ത് കുറചു കട്ടിയിൽ മാവ് ആക്കുക.കയ്യിൽ കുറെശ്ശെ എടുത്ത് ദോശ കല്ലിൽ പരത്താൻ കഴിയുന്ന വിധത്തിൽ ആയിരിക്കണം.എന്നുവച്ച് കട്ടി ഒരുപാട് കൂടാതെയും ശ്രദ്ധിക്കണം.കട്ടി കൂടിയാൽ അട പൊട്ടി പോകും.പഴം ചേർത്താൽ മാവു നല്ല രുചിയുള്ളതും സോഫ്റ്റും ആകും.വേണ്ടെങ്കിൽ ഒഴിവാക്കാം.ഈ മാവു 20 മിനുറ്റ് മാറ്റി വക്കുക.കൂടുതൽ സമയം വച്ചാൽ കൂടുതൽ സോഫ്റ്റാകും.
Step 2
ശർക്കര പൊടിച്ചത്,തേങ്ങ,ഏലക്കാപൊടി,1 പഴം അരിഞത്,ജീരകപൊടി നെയ്യ് ഇവ നന്നായി കൈ കൊണ്ട് മിക്സ് ചെയ്യത് എടുക്കുക.(ശർക്കര പാവ് ആക്കി കുറച്ച് കുറുക്കി അതിലെക്ക് തേങ്ങയും ,പഴവും പൊടികളും ചേർത്ത് മിക്സ് ചെയ്തും ചെയ്യാവുന്നതാണു.)
Step 3
ഇനി ദോശ കല്ലിൽ കുറച്ച് നെയ്യൊ എണ്ണയൊ തടവി കൈയിൽ കുറച്ച് വെള്ളം തൊട്ട് കുറെശ്ശെ മാവു എടുത് ദോശ കല്ലിൽ കൈ കൊണ്ട് തന്നെ പരത്തുക.
Step 4
അത് വെന്ത് വരുമ്പോൾ ഉണ്ടാക്കി വച്ച ശർക്കര കൂട്ട് കുറച്ച് എടുത്ത് അതിന്റെ ഉള്ളിൽ വച്ച് മടക്കി തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് ചുട്ട് എടുക്കുക.മടക്കുമ്പോൾ അട പൊട്ടി പോകാതെ പ്രെത്യകം ശ്രദ്ധിക്കണം.ഇങ്ങനെ എല്ലാം ചെയ്ത് എടുക്കുക.
Step 5
ചൂടൊടെ കഴിക്കാം.നല്ല സൂപ്പർ രുചിയുള്ള അടയാണിത്
Step 6
ഇങ്ങനെ അല്ലാതെ ഇല അട ഉണ്ടാക്കുന്ന പോലെ ഇലയിൽ പരത്തി ഫില്ലിംഗ് വച്ച് ആവിയിൽ പുഴുങ്ങിയും എടുക്കാം. അപ്പൊ എളുപ്പത്തിൽ ഒരു ഗോതമ്പ് അട തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കിട്ട് പറയണം ട്ടൊ.