Loader

കാരറ്റ് റൈസ് (Carrot Rice)

By : | 1 Comment | On : December 4, 2016 | Category : Uncategorized


കാരറ്റ് റൈസ് :-
***********

തയ്യാറാക്കിയത്:- മുനീറ സഹീര്‍

1. ബാസ്മതി അരി/ ജിരകശാല അരി – 1 ടീ കപ്പ്
2. കാരറ്റ് – 2, 3 എണ്ണം
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടിസ്പൂണ്‍
4. പച്ചമുളക് – 2 എണ്ണം
5. സവാള – 1 വലുത്
6. തക്കാളി – 1 വലുത്
7. ഗരംമസാലപൊടി – 1 ടിസ്പൂണ്‍
8. കുരുമുളക് പൊടി – 1 ടിസ്പൂണ്‍
9. ജിരകം – 1/2 ടിസ്പൂണ്‍
10. എണ്ണ – 1 ടേബിള്‍സ്പൂണ്‍
11. ഉപ്പ് – ആവശ്യത്തിന്
12. മല്ലിയില – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

ബാസ്മതി അരി കഴുകി ഉപ്പും ചേര്‍ത്ത് വേവിച്ച് വെക്കുക… ( വേവിക്കുബോള്‍ കുറച്ച് എണ്ണയോ, ചെറുനാരങ്ങനീര് ചേര്‍ത്താല്‍ റൈസ് ഒട്ടിപിടിക്കുകയില്ല )

കാരറ്റ് തൊലി കളഞ്ഞ് കഴുകി ഗ്രേറ്റ് (ചുരണ്ടിയത് ) ചെയ്തു വെക്കുക…

പാനില്‍ എണ്ണ ചൂടാക്കി ജിരകം ഇട്ട് മൂപ്പിക്കുക… ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക… സവാള, പച്ചമുളക് അരിഞ്ഞതും ചേര്‍ക്കുക… സവാള ബ്രൗണ്‍ നിറമായാല്‍ തക്കാളി കഷ്ണങ്ങളാക്കിയത് ചേര്‍ക്കുക… കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേര്‍ത്ത് നന്നായി വഴറ്റുക… ഗരംമസാലപൊടി, കുരുമുളക്പൊടിയും ചേര്‍ത്ത് ഇളക്കി വേവിച്ച ചോറും ആവശൃത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് ചെറിയതീയില്‍ 2,3 മിനിറ്റ് വേവിക്കുക… തീ ഓഫ് ചെയ്ത് മല്ലിയില വിതറി യോജിപ്പിച്ച് പാത്രത്തിലേക്ക് മാറ്റി വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Jay Krishnan on March 12, 2016

      സൂപ്പര്‍

        Reply

    Leave a Reply

    Your email address will not be published.