നെയ്യപ്പം(Neyyappam)
2016-02-19- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(3 / 5)
2 People rated this recipe
Related Recipes:
നെയ്യപ്പം ആകട്ടെ ഇന്നത്തെ വിഭവം ,അപ്പൊ ഉണ്ടാക്കാൻ തുടങ്ങാം.
Ingredients
- അരിപൊടി ( വറുത്തതൊ,വറുക്കാത്തതൊ എടുക്കാം)- 1.5 കപ്പ്
- റവ -1/4 കപ്പ്
- ശർക്കര -250gm
- ഏലക്കാപൊടി -1 റ്റീസ്പൂൺ
- സോഡാപൊടി- 3 നുള്ള് ( നിർബന്ധമില്ല)
- തേങ്ങാ കൊത്ത്- 1/2 മുറി തേങ്ങ യുടെ പകുതി
- എള്ള് -1 റ്റീസ്പൂൺ
- നെയ്യ് - 4 റ്റെബിൾ സ്പൂൺ
- എണ്ണ - വറുക്കാൻ പാകത്തിനു
Method
Step 1
ശർക്കര പാനിയാക്കി അരിച്ച് വക്കുക.
Step 2
അരിപൊടി,റവ , സോഡാപൊടി,ഏലക്കാപൊടി, എള്ള് ,ഇവ നന്നായി മിക്സ് ചെയ്ത് വക്കുക.
Step 3
ശർക്കര പാനി ഈ മിക്സിലെക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
Step 4
നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് ഇട്ട് മൂപ്പിച്ച് ആ നെയ്യൊടു കൂടി തന്നെ ഉണ്ടാക്കിയ കൂട്ടിലെക്ക് ചേർത്ത് കുറച്ച് ഇളം ചൂടു വെള്ളവും ( ആവശ്യമെങ്കിൽ മാത്രം) ചേർത്ത് ഇഡലി മാവിന്റെ അയവിൽ മാവു കലക്കി 2-3 മണികൂർ മാറ്റി വക്കുക.
Step 5
ശെഷം ഒരു കുഴിയുള്ള പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു കുഴി തവിയിൽ കുറെശ്ശെ മാവു എടുത്ത് എണ്ണയിലെക്ക് ഇട്ട് ചെറുതീയിൽ മൂപ്പിച്ച് വറുത്ത് കോരുക.ചെറുതീയിൽ ചെയ്യുന്നെ ആണു നല്ലത്,എന്നാലെ അകവും നന്നായി വെന്ത് കിട്ടു.
Step 6
അപ്പൊ ചൂടൊടെ തന്നെ നെയ്യപ്പം ശാപ്പിട്ടൊ ട്ടൊ.OK. എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ.