Loader

ചിക്കൻ പൊട്ടിത്തെറിച്ചത്

By : | 0 Comments | On : June 10, 2018 | Category : Uncategorized



ചിക്കൻ പൊട്ടിത്തെറിച്ചത്
ഓറഞ്ച് കേക്ക്
ബർഗർ
ചിക്കൻ പിസ്സ
കട്ട്ലറ്റ്
ഇറച്ചിയട
ഫ്രഷ് ലെമൺ ജ്യൂസ്

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #20
തയ്യാറാക്കിയത് :സഫി റഷീ

ചിക്കൻ പൊട്ടിത്തെറിച്ചത്
**************************
ചേരുവകൾ:-

എല്ലില്ലാത്ത ചിക്കൻ-1/2കിലോ
മുളക് പൊടി -ഒരു സ്പൂൺ
മഞ്ഞൾ പൊടി- അര സ്പൂൺ
ഗരം മസാലപ്പൊടി -ഒരു സ്പൂൺ
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂൺ
ഉപ്പ്-പാകത്തിന്
ചെറുനാരങ്ങ -അര
മുട്ട -1
മൈദ 1 -1/2 സ്പൂൺ

സമ്മൂസ ലീഫ്-ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:-

ചിക്കൻ നീളത്തിൽ കട്ട് ചെയ്ത് ചെറുതായി പ്രസ്സ് ചെയ്യുക. മുളക് പൊടി, മഞ്ഞൾ പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങ , ഗരം മസാല പൗഡർ, ഉപ്പ് ഇവയല്ലാം നന്നായി മിക്സ് ചെയ്ത് ചിക്കനിൽ പുരട്ടി രണ്ട് മണിക്കൂർ വെക്കുക. ശേഷം മുട്ട മൈദ, ചേർത്ത് ചിക്കനിൽ മിക്സ് ചെയ്യുക. സമ്മൂസ ലീഫ് നീളത്തിൽ കട്ട് ചെയ്ത് നന്നായി അടർത്തുക. ചിക്കൻ സമ്മൂസ ലീഫിൽ നന്നായി പ്രസ്സ് ചെയ്ത് കോട്ട് ചെയ്യുക. ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഫ്രൈ ചെയ്യുക

ഓറഞ്ച് കേക്ക് ?
**************************
മൈദ 1 1/2 കപ്പ്
ബേക്കിംങ് പൗഡർ 1 1/2 tsp
ബേക്കിംങ് സോഡ 1/2 tsp
പുളിയില്ലാത്ത തൈര് 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് 3/4 കപ്പ്
വെജിറ്റബൾ ഓയിൽ 1/2 കപ്പ്
ഓറഞ്ച് ജ്യൂസ് 1/2 കപ്പ്
ഓറഞ്ചിതൊലി ചുരണ്ടിയത് 2 tsp

മൈദ, ബേക്കിംങ്ങ് പൗഡർ ,ബേക്കിംങ് സോഡ ഇവയല്ലാം അരിപ്പയിൽ അരിച്ച് വെക്കുക.
ഒരു ബൗൾ എടുത്ത് അതിലേക്ക് തൈര് ഒഴിച്ചു കൊടുക്കുക. പഞ്ചസാര ചേർത്ത് നന്നായി അലിയുന്നത് വരെ യോജിപ്പിച്ചു കൊടുക്കുക. എണ്ണ ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. ശേഷം ഓറഞ്ചിന്റെ തൊലി ചുരണ്ടിയതും ജ്യൂസും ഒഴിച്ച് നന്നായി യോജിപ്പിക്കുക. അരിച്ചു വെച്ച മൈദ കൂട്ട് 3 പ്രാവിശ്യമായി ഫോൾഡ് ചെയ്യുക. 180°യിൽ 40 മിനിറ്റ് ബേക്ക് ചെയ്യുക.

ബർഗർ
********

ചേരുവകൾ
മുട്ട -2
സവാള -1(ചെരുതായി അരിഞ്ഞത്)
പച്ചമുളക് -1(ചെറുതായി അരിഞ്ഞത്)
ബഞ്ഞ് -2എണ്ണം
മയോണൈസ് -3ടാ
കുരുമുളക് പൊടി -1ടീ
ഉപ്പ് -1/2ടീ
കാരറ്റ് -1തൊലികളന്ന് ചെറുതായി അരിഞ്ഞത്)
കക്കിരി -1/2(തൊലികളന്ന് ചെറുതായി അരിഞ്ഞത്)
കേബേജ് -1കപ്പ്

തയ്യാറാക്കുന്ന വിധം
മുട്ട ഉപ്പും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക.അതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് മിക്സ് ചെയ്ത് ചൂടായ പാനിൽ 2ടീഎണ്ണയിൽ ഫ്രൈ ചെയ്ത് ചിള്ളിയെടുക്കുക. ഒരു ബൌളിൽകാരറ്റ് ,കാബേജ് ,കക്കിരി എന്നിവ ഉപ്പും കുരുമുളക് പൊടിയുംചേർത്ത് മിക്സ് ചെയ്യുക.ബഞ്ഞ് പകുതിയായി മുറിച്ച് മയോണൈസ് പുരട്ടി കാരറ്റ് ,കക്കിരി,കാബേജ് മിക്സ് വെച്ച് മുകളിൽ ഫ്രൈ ചെയ്ത മുട്ടമിക്സ് വെച്ച് മേലെ ബഞ്ഞ് വെക്കുക.ചൂടായ പാനിൽ ബർഗർ വെച്ച് ചെറുതീയിൽ 2മിനുട്ട് അടച്ച് വെക്കുക .സോസും ചേർത്ത് കഴിക്കാവുന്നതാണ്.

ചിക്കൻ പിസ്സ

ചേരുവകൾ:

മൈദ-1 കപ്
മിൽക് -1 കപ്
മുട്ട-1
പഞ്ചസാര -1 ടീ സ്പൂൺ
ബേക്കിങ് പൗഡർ -1 ടീ സ്പൂൺ
ബട്ടർ -1 ടീസ്പൂൺ
ഉപ്പ് -പാകത്തിന്
ചീസ് -1 കഷ്ണം
ബ്ലാക്ക് ഒലിവ് -8 കഷ്‌ണം

ഫില്ലിങ്ങിന് വേണ്ട ചേരുവകൾ :
ചിക്കൻ -1 കപ്
കാപ്സികം -പച്ച ,മഞ്ഞ ,ചുവപ്പ് (1 വീതം)
ബട്ടർ -1 ടീസ്‌പൂൺ
കുരുമുളക് പൊടി -1 ടീസ്‌പൂൺ
സോയാസോസ് -2 ടീസ്‌പൂൺ
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം:
ചിക്കൻ കഷ്ണങ്ങൾ സോയാസോസും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് 1/2 കപ് വെള്ളത്തിൽ നന്നായി വേവിക്കുക .ഈ ചിക്കൻ ചെറിയ കഷ്ണങ്ങളായി നുറുക്കുക .1 ടേബിൾസ്പൂൺ ബട്ടർ ചൂടാക്കി ചിക്കൻ വഴറ്റി ഇളം ബ്രൗൺ കളർ ആകുക .വേറെ പാത്രത്തിൽ കാപ്സികവും വഴറ്റുക .മൈദയിൽ പാൽ ,മുട്ട ,പഞ്ചസാര ,ബേക്കിങ് പൗഡർ ,ബട്ടർ ,ഉപ്പ് എന്നിവ ചേർത്ത് ഒരു ബാറ്റർ തയാറാക്കുക .ഒരു ഫ്രയിങ് പാൻ ചൂടാക്കി അല്പം ബട്ടർ തടവി കലക്കിയ മൈദക്കൂട്ട് ഒഴിച്ച്‌ അടച്ചു വെക്കുക .ഇതിൽ കുമിളകൾ വന്ന് തുടങ്ങുമ്പോൾ ചിക്കൻ ഫില്ലിംഗ് വിതറുക .കാപ്സികം ,മയോണൈസ് ,ചീസ് ,ഒലിവ് എല്ലാം ഇടുക .ഉറച്ചു കഴിഞ്ഞാൽ ഫ്രയിങ് പാനിൽ നിന്നും മാറ്റുക .
(മയോണൈസ് ഉണ്ടാക്കുന്ന വിധം :
2 മുട്ട ,3 വെളുത്തുള്ളി ,കുറച്ച് വിനെഗർ ,ഉപ്പ്‌ ,6 സ്‌പൂൺ ഓയിൽ ഇവ ജ്യുസിൽ അടിക്കുക )

കട്ട്ലറ്റ്
*******

ബീഫ് -1/2Kg
ഉരുളക്കിഴങ്ങ് -1വലുത്
സവാള -2ചെറുതായി അരിഞ്ഞത്
പച്ചമുളക് -3
ഇഞ്ചി -1ചെറിയ കഷ്ണം
കുരുമുളക്പൊടി -2tsp
മഞ്ഞൾപൊടി -1/2 tsp
ഗരം മസാല പൊടി -1tsp
കറിവേപ്പില, മല്ലി ഇല
ആവശ്യത്തിന്
1– ബീഫ് വെള്ളവും ഉപ്പും മഞ്ഞൾപൊടിയും കുറച്ച് കുരുമുളക് പൊടിയും ഇട്ടു ഒരു കുക്കറിൽ വേവിച്ച്
മിക്സിയിൽ അടിച്ചെടുക്കുക.
2–ഉരുളകിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക.
3–ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ഉള്ളി വഴറ്റി അതിൽ മുകളിൽ പറഞ്ഞ ചേരുവുകൾ എല്ലാം ചേർത്ത് വഴറ്റുക. ഇതിലേക് ബീഫ് ചേർത്ത് ഇളക്കുക.
4–തീ ഓഫ്‌ ചെയ്ത് ഇതിലേക്ക് ഉടച്ചു വെച്ച ഉരുളകിഴങ്ങ് ചേർക്കുക. ചൂടാറിയാൽ ഇതിനെ ഒരേ പോലെ ചെറിയ ഉരുളകൾ ആക്കി പരത്തി മുട്ടയിൽ മുക്കി റോട്ടിപൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ പൊരിചെടുക്കാം.

ഇറച്ചിയട
**********
ചേരുവകൾ
ഇറച്ചി -1കപ്പ് (ചെറുതായി അരിഞ്ഞത്)
ഉപ്പ് -പാകത്തിന്
മുളക് പൊടി -2ടീ
സവാള -2
പച്ചമുളക് ,ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് -2ടീ
ഗരംമസാല -1ടീ
മഞ്ഞൾ പൊടി -1/2ടീ

മൈദ -1കപ്പ്
ഉപ്പ് -പാകത്തിന്
വെള്ളം -പാകത്തിന്

തയ്യാറാക്കുന്ന വിധം
കഴുകിയ ഇറച്ചി ഉപ്പ്,മുളക് പൊടി ചേർത്ത് വേവിച്ചെടുക്കുക.ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടായാൽ അരിഞ്ഞ സവാള ചേർത്ത് വഴറ്റുക .പാകത്തിന് ഉപ്പ് ചേർത്ത് വാടാൻ വെക്കണം .അതിലേക്ക് ഇഞ്ചി ,വെളുതുള്ളി ,പച്ചമുളക് പേസ്റ്റും ഗരം മസാലയും മഞ്ഞൾ പൊടിയും ചേർത്ത് 5മിനിറ്റ് അടച്ച് വെക്കുക .വേവിച്ച് ഇറച്ചി ഒന്ന് പൊടിച്ചെടുത്ത് മസാലയിലോട്ട് ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക.മസാല റെഡി.
ഒരു ബൌളിൽ മൈദ ഉപ്പ് പാകത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ച് പരത്തി കുറച്ച് മസാല വെച്ച് മടക്കി കട്ട് ചെയ്ത് എണ്ണയിൽ വറുത്ത് എടുക്കുക .

ഫ്രഷ് ലെമൺ ജ്യൂസ്

ആവശ്യമായ സാധനങ്ങൾ

ചെറുനാരങ്ങ :- 2 എണ്ണം
പഞ്ചസാര :- ആവശ്യത്തിന്
ഐസ് ക്യൂബ്സ് :- കുറച്ച്
വെള്ളം :- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

മിക്സി ജാറിൽ ചെറുനാരങ്ങ മുറിച്ചിടുക.. പഞ്ചസാര, ഐസ് ക്യൂബ്സ്, വെള്ളം, എന്നിവ ചേർത്ത് നന്നായി അടിക്കുക….
നന്നായി അടിച്ചു കഴിഞ്ഞാൽ
ഇത് ഗ്ലാസ്സിലേക്ക് അരിച്ച് ഒഴിച്ച് കുടിക്കാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.