മധുരകിഴങ്ങു ഗുലാബ് ജാമുൻ /Sweet potato Gulab Jamun
മധുരകിഴങ്ങു ഗുലാബ് ജാമുൻ /Sweet potato Gulab Jamun
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ആവശ്യമായ സാധനങ്ങൾ :
മധുരകിഴങ്ങു – വേവിച്ചു തൊലി കളഞ്ഞു ഉടച്ചെടുത്തത് 1. 5 കപ്പ്
കുഴച്ചെടുക്കാൻ ആവശ്യമായ മൈദാ
നുള്ളു ഉപ്പ്, ബേക്കിംഗ് സോഡാ
ഷുഗർ സിറപ്പ് ഉണ്ടാക്കൻ ആവശ്യമായവ
പഞ്ചസാര – 1കപ്പ്
വെള്ളം -3/4 കപ്പ്
റോസ് വാട്ടർ
ഏലക്കാപ്പൊടി
ഒറ്റ നൂൽ പരുവത്തിൽ ഷുഗർ സിറപ്പ് തയ്യാറാക്കി എടുത്ത് അതിലേക് ഏലക്കാപ്പൊടി, റോസ് വാട്ടർ എന്നിവ കൂടെ ചേർത്ത് കൊടുക്കാം,
ഉടച്ചു വെച്ച മധുരകിഴങ്ങു, മൈദാ, ഉപ്പ്, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിലേക്ക് കുഴച്ചെടുക്കുക, അധികനേരം ബലം കൊടുത്തു കുഴക്കേണ്ട ആവശ്യം ഇല്ല.. ശേഷം ഇവ ചെറിയ ഉരുളകൾ ആക്കി എണ്ണയിൽ വറുത്തെടുക്കാം, വറുത്തെടുത്ത ഗുലാബ് ജാമുൻസ് ഷുഗർ സിറപ്പിൽ ഇട്ട് വെച്ചു, 2-3 മണിക്കൂർ കഴിഞ്ഞ ശേഷം കഴിക്കാം
വീഡിയോ കാണാൻ :https://youtu.be/cOlHnaEIiRM