Loader

ചിക്കന്‍ കിഴി

By : | 3 Comments | On : June 12, 2018 | Category : Uncategorized



ചിക്കന്‍ കിഴി

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #29
തയ്യാറാക്കിയത് :അമിത നൗഷാദ്

ഇന്ന് നമ്മൾ തയ്യാറാക്കുന്നത് ചിക്കൻ കിഴിയാണ് …ഇതിനു എന്ത് ഫില്ലിംഗ് വേണമെങ്കിലും ഉപയോഗിക്കാം,വെജിറ്റബിൾ വെക്കാം ,ബീഫ് വെക്കാം ,ഫില്ലിങ്സ് അനുസരിച്ചു പേരിലും വ്യത്യാസം വരും ,വെജിറ്റബിൾ കിഴി ,ബീഫ് കിഴി അങ്ങനെ … ഞാൻ ചിക്കൻ ഫില്ലിംഗ് ആണ് വെച്ചിരിക്കുന്നത് …അപ്പോൾ നോക്കാം എങ്ങനായ ഇത് ഉണ്ടാകുന്നതെന്ന്

ചിക്കൻ 1cup
മഞ്ഞൾ പൊടി ..1/2tsp
മുളക് പൊടി 1/2 tsp
ഗരം മസാല …1/2 tsp
സവാള …2
വെള്ളുള്ളി ..2tblsp
ഇഞ്ചി ….2tblsp..
പച്ചമുളക് …3
വേപ്പില …..
ഉപ്പ് ……

കിഴിക് ……
മൈദ ….1cup
കോൺഫ്ലോർ ..1tblsp
ഓയിൽ ….1tsp
ഉപ്പ് …..
ഐസ് വെള്ളം ….

മൈദ ,ഉപ്പ് ,ഓയിൽ ,കോൺഫ്ലോർ ,എന്നിവ ഒന്നിച്ചാക്കി ഐസ് വെള്ളം കൊണ്ട് ചപ്പാത്തിക് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക ….ഇനി ഇതു 30മിനിറ്റ് മൂടി വെക്കുക …. ::::-

ഇനി ചിക്കൻ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക ..ശേഷം അത് മിക്സിയിൽ മിൻസ് ചെയ്തു എടുക്കുക .

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വേപ്പില ,ഇഞ്ചി ,വെള്ളുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക …ഇനി സവാള ചേർത്ത് വഴറ്റുക …അതിലേക്കു മഞ്ഞൾ പൊടി ,മുളക് പൊടി ,ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയുക ,ഇനി അതിലേക്കു മിൻസ് ചെയ്‌ത ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വെക്കുക .

നേരതെ കുഴച്ചു വെച്ച മാവ് ചെറിയ ബോൾസ് ആക്കി എടുത് ചപ്പാത്തി പോലെ പരത്തുക …ഇനി ഓരോ ചപ്പാത്തിയുടെ നടുവിലും കുറച്ചു ചിക്കൻ ഫില്ലിങ്സ് വെക്കുക …എന്നിട്ട് ഓരോ അറ്റവും നടുക്ക് കൊണ്ട് വന്നു കിഴി പോലെ ആകുക …ഇനി അതു ഉടനെ തന്നെ ചൂടായ എണ്ണയിൽ എല്ലാ വശവും നല്ലപോലെ വറത്തു കോരുക..നമ്മുടെ ചിക്കൻ കിഴി തയ്യാർ …..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Anonymous on June 12, 2018

      ഇത് പൊളിക്കും.. സൂപ്പർ

        Reply
    2. posted by Anonymous on June 12, 2018

      Thank u dear

        Reply
    3. posted by Anonymous on June 12, 2018

      Superb

        Reply

    Leave a Reply

    Your email address will not be published.