മലയാള പാചകം 3 ലക്ഷം ഇഷ്ടങ്ങളുടെ നിറവില്‍
By : മലയാള പാചകം | | On : June 24, 2016 | Category : അറിയിപ്പുകള്‍
പ്രിയ സുഹൃത്തുക്കളേ, മലയാള പാചകം കൂട്ടായ്മയ്ക്ക് 3 ലക്ഷം ഇഷ്ടങ്ങള്‍ തികഞ്ഞു മുന്നേറുന്ന വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ! 🙂 നിങ്ങളേവരുടെയും സഹായസഹകരണങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ! തുടര്‍ന്നും അവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു…
മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ ആദിനാളുകള്‍ തൊട്ടു തന്നെ പാചക കലയുടെ ചരിത്രം ആരംഭിക്കുന്നു. പച്ചയായത് വേവിച്ചു കഴിക്കുമ്പോള്‍ പലതരം വസ്തുക്കള്‍ ചേര്‍ത്താല്‍ രുചിയും രുചിഭേദവും ഉണ്ടാകുന്നു എന്ന്‍ അവരറിഞ്ഞു. സാമൂഹിക വളര്‍ച്ചയുടെ ഓരോ പടിയിലും ഓരോതരം മനുഷ്യസമൂഹവും വിവിധതരം പാചക കൂട്ടുകള്‍ വികസിപ്പിച്ചു കൊണ്ട് വന്നു. ആധുനിക കാലത്തും മനുഷ്യന്റെ മൌലികാവശ്യമായ ‘ആഹാരം’ എന്നതിനെ സാക്ഷാത്കരിക്കുന്ന പാചകകലയില്‍ സാമൂഹികവും വൈയക്തികവും ആയ ഘടകങ്ങള്‍ ഇഴ പിരിയുന്നുണ്ട്. ഓരോ രുചി കൂട്ടുകളും എങ്ങനെയുണ്ടായി, എങ്ങനെയൊക്കെ ഉപയോഗിക്കപ്പെട്ടു എന്ന്‍ അന്വേഷിക്കുന്നത് കൌതുകകരമാണ്. വിവിധ തരം രുചികള്‍ പോഷകഗുണങ്ങള്‍, ഭക്ഷണതാല്പര്യം വര്‍ദ്ധിപ്പിക്കുന്ന ഗന്ധങ്ങളും വര്‍ണ്ണങ്ങളും തുടങ്ങി വിളമ്പുന്ന രീതികള്‍ വരെ പാചക കലയുടെ അവിഭാജ്യഘടകങ്ങളാകുന്നു. ആരോഗ്യകരമായ രുചിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന മലയാളി പാചകങ്ങളിലേക്ക് ആണ് മലയാള പാചകത്തിന്റെ ജീവത്തായ അന്വേഷണം !
Join WhatsApp Broadcasting: Please send “JOIN<space>Your Name<space>Your Place” to +91 9567510242
Related