Loader

ചക്കച്ചവിണി മിക്സ്ചർ (Jack fruit Chavini Mixture)

By : | 1 Comment | On : April 5, 2016 | Category : Uncategorized


ചക്കച്ചവിണി മിക്സ്ചര്‍
തയ്യാറാക്കിയത് : ഷീജ എം.പി.
====================
ചക്കയുടെ ഗുണഗണങ്ങള്‍ ഗൂഗിള്‍ അണ്ണന്‍ പറഞ്ഞു തരും. ചവിണി കൊണ്ട് മിക്സ്ചര്‍ ഉണ്ടാക്കുന്നത് ഞാന്‍ പറഞ്ഞു തരാം. ചേരുവകളുടെ അളവും തൂക്കവും കിട്ടുന്ന ചക്കയ്ക്ക് അനുസരിച്ചേ പറയാന്‍ പറ്റൂ. 🙂

ചക്കച്ചവിണി നുറുക്കിയത്- 4 കപ്പ്‌
പൊട്ടുകടല – 2കപ്പ്‌
നിലക്കടല – 2 കപ്പ്‌
കാഷ്യൂ -1 കപ്പ്‌
ഉപ്പ്/ മുളക് പൊടി – ആവശ്യത്തിന്
കറിവേപ്പില – ഒരു പിടി.
വെളിച്ചെണ്ണ -വറുക്കാന്‍ ആവശ്യമായത് (250 മില്ലി )

തയ്യാറാക്കുന്ന വിധം
=================
തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ചവിണി ചെറുതീയില്‍ വറുത്ത് കോരുക. ചവിണി കനത്തില്‍ വ്യത്യാസം ഉള്ളതിനാല്‍ വറുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വളരെ വേഗം കരിയും. മറ്റു ചേരുവകള്‍ പ്രത്യേകം വറുത്ത് കോരി ചൂടാറും മുന്നേ ഉപ്പും മുളകും ചേര്‍ത്ത് മിക്സ് ചെയ്യുക. ചവിണി മിക്സ്ചര്‍ തയ്യാര്‍. കൂടെ എന്ത് കഴിക്കണം എന്ന് കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാം. 😛

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sheeja Mp on March 31, 2016

      ചക്ക വറുത്ത അതേ സ്വാദ് തന്നെയാണ് ചവിണി വറുത്തതിനും. കൂടെ മാറ്റ് ചേരുവകൾ കൂടിയാകുമ്പോൾ (y)

        Reply

    Leave a Reply

    Your email address will not be published.