Loader

ഫ്രൈഡ് റൈസും ഹണി ചിക്കനും

By : | 3 Comments | On : August 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഫ്രൈഡ് റൈസും ഹണി ചിക്കനും 😛
*********************************************
തയ്യാറാക്കിയത് : ഫാത്തിമ ഫാത്തി

ഫ്രൈഡ് റൈസ്
********************
ആവിശ്യമായ വെജിറ്റബിള്‍സ് അരിഞ്ഞു വെക്കുക:
ഉരുളകിഴങ്ങ് – 2
കേരറ്റ് – 2
ബിന്‍സ് – 10
കേപ്സികം – 1
കേബേജ്- 1 കപ്പ്
തക്കാളി – 1
ഉരുളകിഴങ്ങ്, കേരറ്റ്, കേപ്സികം, കേബേജ്, ബീന്‍സ് തക്കാളി എന്നിവ അരിഞ്ഞു ഓരോന്നായി ബട്ടറില്‍ വഴറ്റി മാറ്റിവെക്കുക.

നെയ്ച്ചോറ് ഉണ്ടാക്കാനായി :
ഒരു പാന്‍ ചൂടാക്കി 3 ടേബിള്‍ സ്പൂണ്‍ നെയ്യും 3 ടേബിള്‍ സ്പൂണ്‍ ഓയിലും ഒഴിച്ചു പട്ട ജീരകം സാജീരകം ഗ്രാമ്പു ഏലക്ക എന്നിവയിട്ടു പൊട്ടിയാല്‍ 2 ടേബിള്‍ സ്പൂണ്‍ നേര്‍മ്മയായി അരിഞ്ഞ സവാളയിട്ടു വഴറ്റി 4 ഗ്ലാസ് വെളളമൊഴിച്ചു തിളപ്പിക്കുക . ഈ സമയം 2 ഗ്ലാസ് വെള്ളം വാര്‍ത്തുവെക്കുക. വെള്ളം തിളച്ചാല്‍ അരിയിട്ടു വേവിക്കുക. ആവശ്യത്തിനു ഉപ്പ് ഇടണം. വെള്ളം വറ്റി മുക്കാല്‍ വേവ് ആയാല്‍ ഇളക്കി കൊടുത്ത് തീ ഓഫ് ചെയ്യാം.

ചിക്കനും ചെമ്മീനും വെവ്വേറെ മഞ്ഞള്‍ ഉപ്പ് ഇട്ടു വേവിച്ചെടുക്കണം.

ഇനി, മിക്സിങ്ങ്:
സോയസോസ് – 3 ടേബിള്‍ സ്പൂണ്‍
ടെമേറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് സോസ് – 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 2 ടീസ്പൂണ്‍
ബട്ടര്‍ – 4 ടേബിള്‍ സ്പൂണ്‍
മല്ലിയില – 1 കപ്പ്
സവാള – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍

ഒരു പാനില്‍ ബട്ടറിട്ടു അതിലേക് 2 ടേബിള്‍ സ്പൂണ്‍ സവാള അരിഞ്ഞതും 2 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി ചതച്ചതും തക്കാളിയും ഇട്ടു വഴറ്റി സോസുകള്‍ ഇട്ടു മിക്സാക്കുക. ശേഷം എല്ലാ വെജിറ്റബിള്‍സും ഇട്ടു മിക്സാക്കി റൈസ് ഇട്ടു ഇളക്കി യോജിപ്പിക്കുക. വേവിച്ച ചിക്കനും ചെമ്മീനും ഇട്ടോളു ….
മുകളില്‍ കുരുമുക്‌പൊടി ഗരം മസാല പൊടി ഇട്ടു 10 മിനിറ്റ് മൂടിവെക്കുക. ശേഷം 2മുട്ട ഉപ്പിട്ടു അടിച്ചു സ്ക്രാമ്പിള്‍ ചെയ്തതും മല്ലിയിലയും ഇട്ടു മിക്സാക്കി ചൂടോടെ സേര്‍വ് ചെയ്യാം…..

ഹണി ചിക്കന്‍
*******************
ചിക്കന്‍ -300 ഗ്രാം
കോണ്‍ഫ്ലോര്‍ – 3 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് -2
ടീസ്പൂണ്‍
ക്രഷ് ചെയ്ത ചുവന്ന മുളക് – 2 ടീസ്പൂണ്‍
നാരങ്ങ നീര് – 1 നാരങ്ങയുടെ
തൈര് – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവിശ്യത്തിന്

ഒരു ബൗളില്‍ എല്ലാമിട്ടു മിക്സാക്കി 2 മണിക്കൂര്‍ വെക്കുക .

സോസിന്:
വെളുത്തുള്ളി അരിഞ്ഞത് – 10
ടോമേറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
റെഡ് ചില്ലിസോസ് – I ടേബിള്‍ സ്പൂണ്‍
തേന്‍ – 2 ടേബിള്‍ സ്പൂണ്‍
ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
വെളുത്ത എള്ള് – 2 ടേബിള്‍ സ്പൂണ്‍
മല്ലിയില – 1 കപ്പ്

ഒരു ബൗളില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും സോസുകളും തേനും ഓയിലും മിക്സാക്കി വെക്കുക.

ഇനി ഒരു പാനില്‍ ഓയില്‍ ഒഴിച്ചു ചിക്കന്‍ പൊരിച്ചെടുക്കുക.
വേറൊരു പാനില്‍ ഓയില്‍ ഒഴിച്ചു സോസ് മിക്സ് ഒഴിച്ചു തിളക്കുമ്പോള്‍ പൊരിച്ച ചിക്കനിട്ടു മിക്സാക്കുക. ചിക്കനും സോസും എല്ലാം മിക്സായാല്‍ മല്ലിയില വെളുത്ത എള്ള് എന്നിവ മുകളില്‍ വിതറി ചൂടോടെ സേര്‍വ് ചെയ്യാം. 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Jerrin Jaison on August 17, 2016

      Hi Friends , Please ADD ME

        Reply
    2. posted by Dollyz Katie on August 17, 2016

      Nice ayit kothipikuanalle… ????

        Reply
    3. posted by Samrana Imthiyaz on August 17, 2016

      Luks so yummy hope i get the recipe in English plz

        Reply

    Leave a Reply

    Your email address will not be published.