എരിവുള്ള തക്കാളി,ഉള്ളി ചമ്മന്തി (Hot Tomato Onion Chammanti)
എരിവുള്ള തക്കാളി,ഉള്ളി ചമ്മന്തി
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:-രഹന റാണി
ആവശ്യമുള്ളവ:-
തക്കാളി ചെറുതായി അരിഞ്ഞത് – 6 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് – 10 എണ്ണം
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി , വെളുത്തുള്ളി അരിഞ്ഞത് – 3 കരണ്ടി ( spoon)
കറിവേപ്പില ആവശിയത്തിന്
ഉണക്ക മുളക് പൊടി – 1 കരണ്ടി
മഞ്ഞള്‍ പൊടി – 1 കരണ്ടി
കായ പൊടി – 1 കരണ്ടി
വെളിച്ചെണ്ണ – 1 കരണ്ടി
ജീരകം ,കടുക് ,ഉലുവ ,ഉഴുന്ന്, എണ്ണ – 1 കരണ്ടി വീതം
വറ്റല്‍ മുളക് -2 എണ്ണം
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം:-
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി ,ഇഞ്ചി യിട്ട് വഴറ്റി പിന്നെ ഉള്ളി , തക്കാളി ,പച്ചമുളക് ഇട്ടു വഴറ്റി ഒന്ന് ആറുമ്പോൾ മിക്സിയിലിട്ട്
അരച്ചെടുക്കുക . വേറൊരു പാന്‍ അടുപ്പില്‍ വെച്ച് ചുടാക്കി എണ്ണ ഒഴിച്ച് കടുക് , ജീരകം , ഉലുവ
,ഉഴുന്ന് , വറ്റല്‍ മുളക് , കറിവേപ്പില ഇട്ടു താളിച്ച്
അതിലേക്കു മുളകുപൊടി ,മഞ്ഞള്‍പൊടി , കായ പൊടി
ഇട്ടു തീ കുറച്ച് വെച്ച് ഒന്ന് ഇളക്കുക , അരച്ച തക്കാളി പേസ്റ്റ് ,ഉപ്പും ചേര്‍ക്കുക . എന്നിട്ട് 1/4 ഗ്ലാസ്സ്വെള്ളം ഒഴിച്ച് തീ വളരെ കുറച്ച് അടപ്പ് കൊണ്ട്
അടച്ച് 3 മിനിട്ട് വെച്ച ശേഷം തീ അണക്കുക.
(EMPOK #13)
















posted by Rana Mehrin on September 2, 2016
Kalakki
posted by Anitha Satyanand on September 2, 2016
super
posted by Ziyaa Shani on September 2, 2016
Adipoli aakii
posted by Shabana Begum on September 2, 2016
Supper
posted by Bindu Chandran on September 2, 2016
Super
posted by Zulu Ashii on September 2, 2016
supr ayik