കടച്ചക്ക കറി (Breadfruit Curry)
കടചക്ക കറി:-
തയ്യാറാക്കിയത്:- നേഹ മോള്‍
ചോറിനും,ചപ്പാത്തിക്കും കൂടെ കൂട്ടാന്‍ പറ്റിയ കറിയാണേ….
ചേരുവകള്‍
************
കടചക്ക-1
തേങ്ങ-1മുറി
പച്ചമുളക്-5എണ്ണം
തക്കാളി-1എണ്ണം
വലിയജീരകം-1tsp
മുളക്പൊടി-2tsp
മല്ലിപൊടി-2tsp
മഞ്ഞള്‍പൊടി-1/2tsp
ഉപ്പ് -ആവശ്യത്തിന്
ചെറിയഉള്ളി-5എണ്ണം
വെളിച്ചെണ്ണ-2tsp
കറിവേപ്പില-1തണ്ട്
തയ്യാറാക്കുന്നവിധം
********************
കടചക്ക നുറുക്കി വെക്കുക.
പാനില്‍ വലിയജീരകം ഇട്ട് ചൂടായി വരുമ്പോള്‍ മുളക്,മല്ലി,മഞ്ഞള്‍ പൊടികള്‍ ഇട്ടു മൂപ്പിക്കുക,ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ചൂടാക്കി എടുക്കുക..(ചെറു തീയില്‍)..
ചൂടാറിയാല്‍ നല്ലതു പോലെ അരച്ചു വെക്കുക..
ഒരു മണ്‍ ചട്ടിയില്‍ തക്കാളി,പച്ചമുളക് അരിഞ്ഞതും,കടചക്കയും ഇടുക…
ഇതിലേക്ക് തേങ്ങ അരച്ചത് വെള്ളത്തില്‍ കലക്കി ഒഴിക്കുക…
ഇത് തിളപ്പിക്കുക…തിള വരുമ്പോള്‍ ഉപ്പ് ചേര്‍ത്ത് ചെറു തീയില്‍ ആക്കി തിളപ്പിക്കുക…കടചക്ക വെന്താല്‍ ഇറക്കി വെക്കാം…
ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് കറി താളിക്കാം……
posted by Revathy Biju on May 27, 2016
coconut chudayal mathiyo mukkande
posted by Sreekutty Sree on May 27, 2016
Good