ലഡു (Laddu)
ലഡു
തയ്യാറാക്കിയത് : സമീറ ഷകീര്‍
ചേരുവകള്‍ : കടലമാവ് :1 1/2 Cup
പഞ്ചസാര :1 Cup
ബേക്കിംഗ് സോഡാ :1/4 Tsp
ഉപ്പ് :1 പിഞ്ച്
ഏലക്ക :1/4Tsp
ഫുഡ് കളര്‍ :1/4 tsp ഓയില്‍ (വറുക്കാന്‍ ആവശ്യത്തിന് )
കിസ്മിസ് :അലങ്കരിക്കാന്‍ ആവശ്യത്തിന്
തയ്യാറാകുന്ന വിധം : കടലമാവ് ഉപ്പും ബേക്കിംഗ് സോഡയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ചു ദോശമാവ് പരുവത്തില്‍ കലക്കിവെക്കുക പിന്നീട് പഞ്ചസാരയില്‍ 1/2 cup വെള്ളം ചേര്‍ത്ത് പഞ്ചസാര ലായനി ആക്കിവെക്കുക പിന്നീട് ചൂടായ എണ്ണയില്‍ ഓട്ടയുള്ള സ്പൂണിന്റെ മുകളില്‍ മാവ് ഒഴിച്ചു ബോള്‍ രൂപത്തില്‍ വറുത്തു കോരി പഞ്ചസാര ലായിനിയില്‍ ഇട്ടു ലായിനിയില്‍ ഏലക്കയും ചേര്‍ത്ത് ചെറിയ ഉരുളകളാക്കി കിസ്മിസും ചേര്‍ത്തു അലങ്കരിക്കാം