Loader

അയല ബിരിയാണി (Mackeral Biriyani)

By : | 1 Comment | On : December 4, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


അയല ബിരിയാണി:-

തയ്യാറാക്കിയത്:- സോണിയ അലി

ഇടത്തരം അയല -3
ജീരകശാല അരി -2 കപ്പ്‌
സവാള -3
തക്കാളി -4
പച്ചമുളക് – 2
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
മുളകുപ്പൊടി -1/4 ടീസ്പൂണ്‍
കറി വേപ്പില ,മല്ലിയില ,പുതീനയില
ഉപ്പ്‌ -പാകത്തിന്
ഏലക്ക ,പട്ട ,ഗ്രാമ്പൂ ,പെരുംജീരകം ,വഴനയില ,കുരുമുളക് -കുറച്ച്‌
നെയ്യ് /സണ്‍ഫ്ലവര്‍ ഓയില്‍ – ആവശ്യത്തിന്
കശുവണ്ടി പരിപ്പ് ,കിസ്മിസ് ,സവാള വറുത്തത് -അലങ്കാരത്തിന്‌
റോസ് വാട്ടര്‍ -2 തുള്ളി
ചെറുനാരങ്ങ -1
ഗരം മസാല പൊടി -1 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

അരി കഴുകി 10 മിന്ട്ട് വെള്ളത്തില്‍ കുതിര്ത് വെക്കുക.

അയല വെട്ടി കഴുകി വരഞ്ഞു മുളകുപൊടി ,മഞ്ഞള്‍പൊടി ,ഉപ്പ്‌ ,പകുതി ചെറുനാരങ്ങ നീരില്‍ കുഴച്ചു മീനില്‍ പുരട്ടി 15 മിന്ട്ട് മാറ്റിവെക്കുക.

ശേഷം ഒരു പാനില്‍ ഓയില്‍ ഒഴിച്ച് 1തണ്ട് കറി വേപ്പില ഇട്ടതിനു ശേഷം മൊരിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ഇട്ടു തീ കുറച്ചു അധികം മൊരിഞ്ഞു പോകാതെ ഫ്രൈ ചെയ്തു മാറ്റിവെക്കുക.

അതേ പാനില്‍ തന്നെ കൂടുതല്‍ ഓയില്‍ ഉണ്ടെങ്കില്‍ മാറ്റിവെച്ചു ബാക്കിയുള്ള ഓയിലില്‍ ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക ,ശേഷം സവാള നേരിയതായി അരിഞ്ഞതും ,പച്ചമുളക് നടുവേ പിളര്‍ന്നതും ചേര്‍ത്ത് നന്നായി വഴറ്റുക.ഇതിലേക്ക് ഒരു നുള്ള് ഉപ്പു ചേര്ക്കാം .

നന്നായി വഴണ്ടതിനു ശേഷം തക്കാളി അരിഞ്ഞത് ചേര്ക്കാം .തക്കാളി ഉള്ളി മസാലയില്‍ നല്ലപ്പോലെ ഉടഞ്ഞു ചേരും വരെ ചെറിയ തീയില്‍ മൂടി വെച്ച് ഇടക്കിടെ ഇളക്കി വഴറ്റുക.

തക്കാളി നല്ലപോലെ ഉടഞ്ഞു ചേര്‍ന്നാല്‍ മല്ലിപൊടി ,കുരുമുളക് പൊടി ,മഞ്ഞള്പ്പൊടി ,എന്നിവ ചേര്‍ത്ത് വഴറ്റുക ,കറി വേപ്പില ചേര്‍ക്കാം .പൊടികള്‍ മസാലയില്‍ പിടിച്ചു കഴിഞ്ഞാല്‍ 2 ടീസ്പൂണ്‍ തേങ്ങയും ,4 കശുവണ്ടിപ്പരിപ്പും,അല്പം വെള്ളവും ( അധികം ലൂസ് ആവാതെ ) ചേര്‍ത്ത് മയത്തില്‍ അരച്ച് ഇതിലെക്കൊഴിക്കാം.

ഫ്രൈ ചെയ്ത മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് യോജിപ്പിച്ച് അരിഞ്ഞു വെച്ച മല്ലിയിലയും ,പുതീനയും അരിഞ്ഞതും,1/4 ടീസ്പൂണ്‍ ഗരം മസാല പൊടിയും ചേര്‍ത്ത് മാറ്റിവെക്കാം .

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ആവശ്യത്തിനു ഓയില്‍ ,1 ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് സവാള കരിഞ്ഞു പോകാതെ വറുത്തെടുക്കുക.അണ്ടിപരിപ്പും ,കിസ്മിസും അതേ ഓയിലില്‍ തന്നെ വറുത്ത് മാറ്റി വെക്കാം .

വാര്‍ത്തു വെച്ച അരിയും വറുക്കുക അല്‍പനേരം .ശേഷം ഇതിലേക്ക് 2 കപ്പ്‌ അരിക്ക് 3 1/2 കപ്പ്‌ വെള്ളം എന്ന കണക്കില്‍ പട്ട,പെരും ജീരകം ,ഏലക്ക ,ഗ്രാമ്പൂ ,കുരുമുളക് ,ബേ ലീഫ്,ഉപ്പ്‌ എന്നിവയൊക്കെ ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് മയത്തില്‍ വറ്റിച്ചെടുക്കുക.

ഇനി ദമ്മിടാം

ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി അതില്‍ അല്പം നെയ്യ് ഒഴിച്ച് എല്ലയിടത്തെക്കും ഒരുപോലെ പരത്തുക.

ശേഷം മീന്മസാല ഒഴിക്കുക ,അതിനു മുകളില്‍ ചോറും നിരത്തുക ,വീണ്ടും മസാല,ചോറ് എന്ന ക്രമത്തില്‍ .മുകളില്‍ വറുത്ത സവാള ,അണ്ടിപരിപ്പ് ,കിസ്മിസ് വിതറുക , ,മല്ലിയില ,പുതീന അരിഞ്ഞത് ,ഗരം മസാലപ്പൊടി കുറച്ചു ,റോസ് വാട്ടര്‍ 2 തുള്ളി, എന്നിവഎല്ലാം ചേര്‍ത്ത് പാത്രത്തിന്റെ മൂടി നന്നായി അടച്ചു (വായു പുറത്തു പോകാത്ത വിധം ) സിമ്മില്‍ 5 -10 മിന്ട്ട് ദമ്മിടാം .

ശേഷം തീ് അണച്ച് അതേ പോലെ 5 മിന്ട്ട് കൂടി വെച്ചതിനു ശേഷം മീന്‍ പൊടിയാതെ മാറ്റിവെച്ചു മുകളില്‍ നിന്ന് അല്പം ചോറ് മാറ്റി വെച്ച് ബാക്കിയുള്ള മസാലയും ചൊറും കൂടി കുഴഞ്ഞു പോകാതെ മിക്സ്‌ ചെയ്തു സെര്‍വ് ചെയ്യാം .

പാത്രത്തിലേക്ക് വിളബുംബോള്‍ മസാല റൈസ് ,പ്ലൈന്‍ റൈസ് ,പിന്നെ മീന്‍ മസാല എന്ന രീതിയിയില്‍ വിളംബി കഴിക്കാവുന്നതാണ്.

ചമ്മന്തി
————–

തേങ്ങ ചുരണ്ടിയത് ,പുതീന ഇല ,ചുവന്നുള്ളി ,ഒരു തുണ്ട് ഇഞ്ചി ,പച്ചമുളക് ,ഉപ്പും ചേര്‍ത്തരക്കുക .ശേഷം ഇതിലേക്ക് ആവശ്യത്തിനു ചെറുനാരങ്ങ നീരോഴിച്ചു ബിരിയാണിക്കൊപ്പം സെര്‍വ് ചെയ്യാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Ashraf Anzil on March 12, 2016

      Ooo..super

        Reply

    Leave a Reply

    Your email address will not be published.