ഇറച്ചി ചോറ് (മട്ടൻ ) (Mutton Meat Rice)
ഇറച്ചി ചോറ് (മട്ടന്‍ )
—————————–
തയ്യാറാക്കിയത്:- ജിന്‍സ സജാസ്
കുക്കിംഗ് ടൈം -2 മണിക്കൂര്‍
ചേരുവകള്‍
——————-
മട്ടന്‍ -3/4Kg
സവാള -3Nos
ഇഞ്ചി- 2Tbsn
വെളുത്തുള്ളി -2Tbsn
പച്ചമുളക് -5Nos
തക്കാളി- 2Nos
മല്ലിയില -1കപ്പ്
പോതിനയില- 1/2കപ്പ്
തയിര് -1Cup
മഞ്ഞള്പൊടി -1Tspn
മുളകുപൊടി -1Tspn
മസാലപൊടി -1tbspn
പുഴുക്കലരി -2കപ്പ്
വെള്ളം -5കപ്പ്
പട്ട- 1എണ്ണം
ഗ്രാമ്പു -5Nos
ഏലക്ക- 6Nos
വലിയ ജീരകം -1Tspn
കുരുമുളക് -10Nos
തക്കോലം- 1
വെളിച്ചെണ്ണ -1/2കപ്പ്
തയ്യാറാകുന്നത്
—————————-
ഒരു ചെമ്പില്‍ 3സവാള അരിഞ്ഞത്,ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി, മുളകുപൊടി,തയിര്, മഞ്ഞള്‍പൊടി, മസാലപൊടി, അതിലേക് മട്ടന്‍ ചെര്‍കുക. മല്ലിയിലയും പോതിനയിലയും,2Tbsn വെളിച്ചെണ്ണയും ചേര്‍ത് കൈയ് വച്ചു നന്നായി തിരുമുക. അടച്ചു വച്ചു വേവികുക. മസാല റെഡി.
ചോറിനു
————–
ഒരു ചെമ്പില്‍ 5കപ്പ് വെള്ളം ഒഴിച് പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക്, വലിയ ജീരകം , മല്ലിയിലയും ചേര്‍ത്,വെള്ളം തിളച്ചാല്‍ അരി ചേര്‍ത് വേവിചെടുകുക.
വെള്ളം വറ്റി തുടങ്ങിയാല്‍ മട്ടന്‍ മസാല ചേര്‍ത് മിക്സ് ചെയ്യുക. നന്നായിട്ട് വറ്റിയാല്‍ അവസാനം1/2 Cup വെളിച്ചെണ്ണയും 1/2Tspn മസാലപൊടിയും ചേര്‍ത് 30Min ചെറിയ തീയില്‍ അടച്ചു വയ്കുക. മട്ടന്‍ ചോറ് റെഡി…..
posted by Susy Joseph on June 26, 2016
§