Loader

കോണ്‍ഫ്ലേക്സ്‌ – കപ്പലണ്ടി ലഡു (Cornflakes Peanut Laddu)

2015-10-12
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (3.3 / 5)

3.3 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • കോണ്‍ഫ്ലേക്സ്‌ - 2.5 കപ്പ്
  • കപ്പലണ്ടി - 1 കപ്പ്
  • പഞ്ചസാര - 1/2 കപ്പ് (മധുരം കൂടുതല്‍ വേണമെങ്കില്‍ കൂട്ടാം)
  • ഏലക്കാ - 4 എണ്ണം
  • മില്‍ക്ക്മെയ്‌ഡ് - 6 മുതല്‍ 7 ടീസ്പൂണ്‍ വരെ

Method

Step 1

കപ്പലണ്ടി ചെറുതായി വറുത്ത് തൊലി കളഞ്ഞു മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക.

Step 2

കോണ്‍ഫ്ലേക്സും പൊടിച്ച് എടുക്കുക. കോണ്‍ഫ്ലേക്സ്‌ പൊടിക്കുമ്പോള്‍ അളവു വളരെ കുറയും, അതുകൊണ്ട് കോണ്‍ഫ്ലേക്ക്സിന്റെ അളവ് കുറച്ച് കൂട്ടാവുന്നതും ആണ്.

Step 3

പഞ്ചസാര,ഏലക്കാ എന്നിവയും പൊടിച്ച് എടുക്കുക.

Step 4

പൊടിച്ച് എടുത്തത് എല്ലാം കൂടി കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക.

Step 5

കുറേശ്ശെ മില്‍ക്ക്മെയ്ഡ് ഒഴിച്ച് കൊടുത്ത് പൊടി മിശ്രിതം ചെറുതായി നനക്കുക. ഒന്നു ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ആക്കി എടുക്കുക. മില്‍ക്ക്മെയ്ഡ് പോരെങ്കില്‍ കൂടുതല്‍ എടുക്കാവുന്നതാണു. ഇനി മില്‍ക്ക്മെയ്ഡ് ഇല്ലെങ്കില്‍ നെയ്യ് ഉപയോഗിച്ച് നനച്ച് എടുത്താലും മതി.

Step 6

കയ്യില്‍ കുറച്ച് നെയ്യോ, വെണ്ണയോ തടവി കുറേശ്ശെ കൂട്ട് എടുത്ത് ലഡു ആകൃതിയില്‍ കയ്യില്‍ വച്ച് ഉരുട്ടി എടുക്കുക. ലഡുവിന്റെ മുകളില്‍ ബദാമൊ, കശുവണ്ടി പരിപ്പോ, ഉണക്ക മുന്തിരിയോ ഒക്കെ വച്ച് ആശാനെ ഒന്നു കൂടി സുന്ദരനാക്കാവുന്നതാണ് !

Leave a Reply

Your email address will not be published.