Loader

ദോശ&ബാജി (ONION DOSA N POTATO BAJI)

By : | 9 Comments | On : March 25, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ദോശ&ബാജി(ONION DOSA N POTATO BAJI)
————————————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
——————-
ദോശയ്ക്ക്:

പച്ചരി :1 ഗ്ലാസ്
തേങ്ങ : 5 ടേബിൾസ്പൂൺ
സവാള :1 ഇടത്തരം
ചോറ് : 2 ടേബിൾസ്പൂൺ
ഉപ്പ്,വെള്ളം: ആവശൃത്തിന്

6,7 മണിക്കൂർ കുതിർത്ത പച്ചരി കുറച്ച് വെള്ളം ചേർത്ത് പശ പോലെ ആവാതെ അരച്ചെടുക്കുക.കയ്യിലാക്കി നോക്കിയാൽ കുറച്ച് തരുതരുപ്പുള്ള പരുവം. അത് ഒരു പാത്രത്തിലേക്ക് മാറ്റുക.ചിരകിയ തേങ്ങ, കഷ്ണങ്ങളാക്കിയ സവാള, ചോറ് എന്നിവ നന്നായി അരച്ച് അരിമാവി
ലേക്ക് ചേർക്കുക.വെള്ളം കുറവാണെങ്കിൽ ദോശയുടെ പാകത്തിൽ വെള്ളവും ഉപ്പും ചേർത്ത് ദോശ കല്ലിലോ പാനിലോ അടച്ചു വെച്ച് ചുട്ടെടുക്കാം.

ബാജി:
———–
ഉരുളക്കിഴങ്ങ് :2 വലുത്
സവാള: 1 ചെറുത്
പച്ചമുളക് :2
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
ഉപ്പ് : ആവശൃത്തിന്
വെളിച്ചെണ്ണ :2. ടീസ്പൂൺ
കടുക്: 1 ടീസ്പൂൺ
കറിവേപ്പില, മല്ലിയില

കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ്,സവാള, പച്ചമുളക് ,മഞ്ഞൾ പൊടി, ഉപ്പ്,കുറച്ച് വെള്ളം ചേർത്ത് 5 വിസിൽ വരുന്ന വരെ വേവിക്കുക. ആവി പോയതിനു ശേഷം കടുക്, കറിവേപ്പില,മല്ലിയില വെളിച്ചെണ്ണയിൽ വറുത്തിടുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (9)

    1. posted by Lillykutty Idiculla on March 19, 2017

        Reply
    2. posted by Valsa Menon on March 19, 2017

      Very nice …

        Reply
    3. posted by Hari Dasan on March 19, 2017

      Good

        Reply
    4. posted by Shabna Shabi on March 19, 2017

      ?

        Reply
    5. posted by Raghuplappally on March 19, 2017

      Good, ithu poleulla kooduthal veg. Recepies pratheekshikkunnu

        Reply
    6. posted by Philomina Joshy on March 19, 2017

        Reply
    7. posted by Partha Sarathi on March 19, 2017

      തേങ്ങക്ക് പകരം ഇളനീർ ചേർത്താൽ ടേയ്സ്റ്റ് കുടും

        Reply
    8. posted by Suresh Mangalath on March 19, 2017

      ഉഴുന്ന് ചേർക്കാതെയുള്ള ദോശ റെസിപ്പി ക്ക് നന്ദി!

        Reply
    9. posted by Shinil Kumar on March 19, 2017

      ?????

        Reply

    Leave a Reply

    Your email address will not be published.