സ്വീറ്റ് കോൺ ചാട്ട്( Sweet Corn Chat)
2016-02-11- Cuisine: മറ്റുള്ളവ
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 15m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
നോർത്തിന്ത്യകാരുടെ ഇഷ്ട വിഭവങ്ങളാണു ചാട്ടുകൾ,എന്നാൽ ഇപ്പൊ സൗത്തിന്റ്യയിലും ചാട്ട് മിക്കവരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഇടം പിടിച്ച് കഴിഞു… എവിടെ നോക്കിയാലും,ചാട്ട് ഷോപ്പുകളും കോമൺ ആയി…ഇന്ന് ചാട്ട് സ്നേഹികൾക്ക് മിക്കവർക്കും ഇഷ്ടമുള്ള വളരെ ഈസിയായി വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന സ്വീറ്റ് കോൺ ചാട്ട് ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് ട്ടൊ.തുടങ്ങിയാലൊ
Ingredients
- സ്വീറ്റ് കോൺ - 1 .5 റ്റീകപ്പ്
- സവാള - 1
- തക്കാളി -1
- നാരങ്ങാനീരു -3/4 റ്റീസ്പൂൺ
- കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
- ചാട്ട് മസാല -1 റ്റീസ്പൂൺ
- ജീരകപൊടി -2 നുള്ള്
- ഗരം മസാല - 2 നുള്ള്
- മല്ലിയില അരിഞത്-2 റ്റീസ്പൂൺ
- ഉപ്പ് -പാകത്തിനു
- ബട്ടർ -1/2 റ്റീസ്പൂൺ
Method
Step 1
സവാള,തക്കാളി ഇവ തീരെ ചെറുതായി അരിഞ് വക്കുക. പച്ച മാങ്ങ കിട്ടുമെങ്കിൽ അതും ചെറുതായി അരിഞ് എടുക്കാം.
Step 2
സ്വീറ്റ് കോൺ വേവിച്ച് എടുക്കുക.ഒന്നില്ലെങ്കിൽ ആവി കയറ്റി വേവിച്ച് എടുക്കാം,അല്ലെങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് വേവിച്ച് എടുക്കാം
Step 3
ഇനി സ്വീറ്റ് കോൺ, സവാള അരിഞത്,തക്കാളി,മല്ലിയില അരിഞത്, ബട്ടർ, ബാക്കി എല്ലാ ചേരുവകളും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക
Step 4
ഇനി അങ്ങൊട്ട് ശാപ്പിട്ട് കൊള്ളുക. സ്വീറ്റ് കോൺ ചാറ്റ് തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ