പിസ്സ (Pizza)
പിസ്സ(Pizza)
തയ്യാറാക്കിയത്:- ബുഷ്റ മാലിക്
ഒരേ ingredients വച്ചു രണ്ടു പിസ്സ ഉണ്ടാക്കി. ഇരട്ടകളാണേലും രണ്ടിനും രണ്ടു മുഖമാണ്
എങ്ങനെയാണെന്നു നോക്കാം.
ആദ്യം ബേസ് ഉണ്ടാക്കാം
അതിനു വേണ്ടി രണ്ടു ടീസ് പൂൺ യീസ്റ്റ്, രണ്ട് ടീസ് പൂൺ പഞ്ചസാര എന്നിവ ചെറുചൂടുവെള്ളത്തിൽ 10 മിനിറ്റ് വെച്ച് യീസ്റ്റ് പൊങ്ങി വന്നാൽ രണ്ടു കപ്പ് മൈദയിൽ യീസ്റ്റ് മിശ്രിതം ഒഴിച്ച് വേണമെങ്കിൽ കുറച്ചു കൂടി വെള്ളം ചേര്‍ത്ത് കുറച്ച് ഒലീവ് ഓതി ചേര്‍ത്ത് കുഴച്ച് ഒരു മണിക്കൂറു അടച്ചു വെക്കുക.
( മാവ് അധികം ലൂസാവരുത്. കട്ടിയുമാവരുത്. പൊറോട്ടയുടെ മാവിനേക്കാൾ കുറച്ചു ലൂസാവണം. )
അടുത്തതായി ചിക്കൻ റെഡിയാക്കാം.
ഒരു ചിക്കൻ ബ്രെസ്റ്റ്പീസ് മുറിച്ച് അതിൽ കാശ്മീരി മുളകുപൊടി, മഞ്ഞ പൊടി കുരുമുളക് പൊടി, ചെറുനാരങ്ങ നീര് , ഉപ്പ് എല്ലാം ചേര്‍ത്ത് ഷാലോ ഫ്രൈ ചെയ്യുക. ശേഷം അതിനെ ചെറുതായി മുറിച്ച് മാറ്റി വെക്കുക.
അടുത്തത് പിസ്സ സോസാണ്
അതിനായി ഒരു പാൻ ചൂടാക്കി കുറച്ചു ഒലീവ് ഓയിൽ ഒഴിച്ച് നാലഞ്ചു അല്ലി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക അതിലേക്ക് ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് കാപ്സികം പൊടിയായി അരിഞ്ഞത് അര കപ്പ്, പാർസലി ഇല പൊടിയായി അരിഞ്ഞത് അര കപ്പ്, ഒരു ടീസ് പൂൺ ഒറിഗാനോ , ഒരു നുള്ള് ഉപ്പ്, അര കപ്പ് ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.
ഓവൻ പ്രീ ഹീറ്റ് ആവാൻ വെക്കുക.
ബേക്കിങ്ങ് ട്രേയിൽ കുറച്ചു മൈദ പൊടി വിതറി കുഴച്ചുവച്ച മാവിന്റെ പകുതി എടുത്തു ഉരുട്ടി മൈദ പൊടിയിൽ മുക്കി എടുത്തു ട്രേയിൽ വച്ച് കൈ കൊണ്ട് പതുക്കെ പരത്തി (അരിക് പരത്തരുത്) മീതെ ഫോർക് കൊണ്ട് കുത്തി അതിന്റെ മീതെ പിസ്സ സോസ് സ്പ്രഡ് ചെയ്തു , അതിനു മീതെ കുറച്ചു മൊസല്ല ചീസ് വിതറി അതിന്റെ മീതെ ചിക്കൻ വിതറി കുറച്ച് പാർസലി ഇല പൊടിയായി അരിഞ്ഞത് വിതറി വീണ്ടും മൊസല്ല ചീസ് ഇട്ടു മീതെ കുറച്ചു ബ്ലാക്ക് ഒലിവ്, ഒറിഗാനോയും ഇടുക. ഇതുപോലെ അടുത്ത പിസ്സയും റെഡിയാക്കണം.
ഇനി ഇതിനെ ഓവനിൽ വച്ച് up and down grill ഓൺ ചെയ്തു 220 ഡിഗ്രി 10 മിനിറ്റ് വെക്കുക. ചീസ് മെൽറ്റായാൽ ഒരു പിസ്സ എടുത്തു മാറ്റി താഴെയുള്ള തീ ഓഫ് ചെയ്ത് രണ്ടാമത്തെ പിസ്സ കുറച്ചു നേരം കൂടി up grillൽ വച്ച് നല്ല മൊരിഞ്ഞു വന്നാൽ എടുക്കുക.















posted by Saju Joseph Karikkedathu on April 5, 2017
Good
posted by Anu Sreekanth on April 5, 2017
Super