എള്ളുണ്ട(Sesame Seeds Sweet Ball)
2015-11-22- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Ready In: 30m
എനിക്കെ എത്ര കഴിച്ചാലും മതി ആവാത്തെ ഒന്നാണ് നമ്മുടെ എള്ളുണ്ട …കടയിൽ നിന്ന് ആണ് സ്ഥിരം വാങ്ങി കൊണ്ടിരുന്നെ …ഒരു ദിവസം ഒരു ബൊദൊദയം ഉണ്ടായി ഒന്ന് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയലോന്നു …സംഗതി ആദ്യം അത്ര കണ്ടു സക്സേസ് ആയില്ല .എന്നാലും നമ്മുക്ക് അങ്ങനെ തോല്ക്കാൻ പറ്റോ ? ” ചന്തു വിനെ തോല്പ്പിക്കാൻ നിങ്ങള്ക്ക് ആവ്വില്ല മക്കളെ ” അല്ലെ എന്നോടാണോ എള്ളുണ്ട യുടെ വാശി , വീണ്ടും ട്രൈ ചെയ്തു ,വലിയ തെറ്റില്ലാതെ വന്നു. ഒടുവിൽ എള്ളുണ്ട എൻറെ മുൻപിൽ മുട്ട് മടക്കി ….അപ്പൊ നിങ്ങളും വേഗം ഉണ്ടാക്കി നോക്കണം ട്ടോ റെസിപ്പി താഴെ …. തോറ്റു കൊടുതെക്കല്ലേ
Ingredients
- എള്ള്- 4 ടീ കപ്പ്
- ശർക്കര - 1 ഉണ്ട
- ഏലയ്ക്ക പൊടി - 1 ടീസ്പൂണ്‍
Method
Step 1
എള്ള് ഒരു പാനിൽ ഇട്ടു വറുത്ത് വക്കുക.
Step 2
ശര്ക്കടര പാനിയാക്കി അരിച് വക്കുക.
Step 3
പാൻ അടുപ്പത് വച്ച് പാനി ഒഴിച് ചൂടാക്കി കുറുകാൻ തുടങ്ങുമ്പോൾ എള്ളും ,ഏലക്ക പൊടിയും ചേർത് ഇളക്കുക്ക.
Step 4
നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞു തീ ഓഫ് ചെയ്യാം.
Step 5
ചെറിയ ചൂടിൽ തന്നെ ഉരുള ആക്കി എടുക്കുക. തണുത്ത ശേഷം ഉപയോഗിക്കാം. കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം. എള്ളുണ്ട തയ്യാർ.