ക്യാരറ്റ് ഹൽവ(Carrot Halwa)
2015-12-08- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-

ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(5 / 5)
2 People rated this recipe
Related Recipes:
എല്ലാവർക്കും ആയി ഇന്നു ഒരു മധുരം ഇരിക്കട്ടെ…
Ingredients
- ക്യാരറ്റ് -5 (മീഡിയം വലുപ്പം)
- പാൽ. -2 റ്റീകപ്പ്
- പഞ്ചസാര.-1.5 റ്റീകപ്പ്(കൂടുതൽ മധുരം വേണ്ടവർക്ക് അളവു കൂട്ടാം)
- നെയ്യ് -6 റ്റേബിൾ സ്പൂൺ
- ഏലക്കാപൊടി-1/2 റ്റീസ്പൂൺ
- അണ്ടിപരിപ്പ്, കിസ്മിസ്,ബദാം (optional)
Method
Step 1
ക്യാരറ്റ് കഴുകി തൊലി കളഞു ചെറുതായി ചീകി വക്കുക.പാനിൽ 2 റ്റേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ക്യാരറ്റ് ചേർത്ത് ഇളക്കുക.
Step 2
ശേഷം അതിലെക്ക് പാൽ ഒഴിച്ച് ഇളക്കി ചൂടാക്കുക
Step 3
പാൽ തിളച്ച് കുറുകാൻ തുടങുബൊൾ പഞ്ചസാര ചേർത്ത് തുടരെ ഇളക്കി കൊണ്ടിരിക്കുക. കുറഞ തീയിൽ വേണം കുക്ക് ചെയ്യാൻ
Step 4
2 മിനുറ്റിനു ശേഷം ബാക്കി നെയ്യ് കൂടി ചേർക്കുക.നന്നായി ഇളക്കി മിശ്രിതം നന്നായി കുറുകാൻ തുടങുംബൊൾ ഏലക്കാപൊടി, നട്ട്സ് ഇവ ചേർത്ത് ഇളക്കി പാലൊക്കെ നന്നായി വറ്റി നന്നായി കുറുകി പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുംബൊൾ തീ ഒഫ് ചെയ്യാം
Step 5
കുറച്ച് നട്ട്സ് ,കിസ്മിസ് ,കുറച്ച് തേൻ ഇവ മേലെ തൂകി അലങ്കരിക്കാം.തണുത ശേഷം ഉപയൊഗിക്കാം.രുചികരമായ ക്യാരറ്റ് ഹൽവ റെഡി...












