കൂൺ തോരൻ (Mushroom Stir Fry With Coconut)
2016-01-11- Cuisine: കേരളം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 20m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
ഇന്ന് കുറച്ച് കൂൺ തോരൻ ഉണ്ടാക്കിയാലൊ?കൂൺ അറിയപ്പെടുന്നത് തന്നെ “വെജിറ്റബിൾ മീറ്റ് “എന്ന് ആണു. വെജ് ആണെങ്കിലും നോൺ വെജ് ഫീൽ തരുന്ന ഒരു വെജിറ്റബിൾ ആയതിനാലാണു ആ പേരു.സ്വാദിന്റെ കാര്യത്തിലും ആളു കേമൻ തന്നെ അപ്പൊ ഇന്ന് നമ്മുക്ക് കൂൺ വച്ച് ഒരു തോരൻ ഉണ്ടാക്കാം.ഒകെ.
Ingredients
- കൂൺ -250gm
- സവാള - 1
- പച്ചമുളക് -3
- ചെറിയുള്ളി -5
- തേങ്ങ -3/4 റ്റീകപ്പ്
- ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
- മഞൾപൊടി -1/4 റ്റീസ്പൂൺ
- മുളക്പൊടി -1/2 റ്റീസ്പൂൺ
- കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
- മല്ലിപൊടി -1/4 റ്റീസ്പൂൺ
- ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ (കുരുമുളക് പൊടി, മല്ലി പൊടി,ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്താൽ കൂൺ ഒരു ഇറച്ചി കൂട്ട് വക്കുന്ന പൊലെ ഉണ്ടാക്കുന്ന ഒന്നായതു കൊണ്ട് സ്വാദ് കൂടും.വേണ്ടെങ്കിൽ അവ ഒഴിവാക്കാം)
- ഗരം മസാല -1/4 റ്റീസ്പൂൺ
- കറിവേപ്പില -2 തണ്ട്
Method
Step 1
തേങ്ങ+ ചെറിയുള്ളി+ ഗരം മസാല ഇവ ഒന്ന് ചെറുതായി ചതച്ച് വക്കുക
Step 2
കൂൺ ,സവാള,പച്ചമുളക് ഇവ ചെറുതായി അരിഞ് വക്കുക.
Step 3
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,1 തണ്ട് കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.
Step 4
ശെഷം ചെറുതായി അരിഞ്ഞ സവാള ,പച്ചമുളക്,ഇഞ്ചി- വെള്ളുതുള്ളി അരിഞത് ഇവ ചേർത് വഴറ്റുക.
Step 5
വഴന്റ് കഴിഞ്ഞ് കൂൺ ചേർത്ത് ഇളക്കുക.ശെഷം മഞൾ പൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക് പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി യൊജിപ്പിച്ച് അടച്ച് വച്ച് വേവിക്കുക.വെള്ളം ചേർക്കെണ്ട,കൂണിൽ നിന്ന് വെള്ളം ഇറങ്ങി വെന്തൊളും.
Step 6
കൂൺ ഒരു മുക്കാൽ വേവ് ആകുമ്പോൾ ചതച്ച് വച്ച തേങ്ങാകൂട്ട് ചേർത്ത് ഇളക്കി വീണ്ടും അടച്ച് വച്ച് വേവിക്കുക
Step 7
പിന്നീട് മൂടി തുറന്ന് ഇളക്കി തോർത്തി എടുത്ത് തീ ഓഫ് ചെയ്യാം.മെലെ 1 തണ്ട് കറിവേപ്പില കൂടെ വിതറാം.
Step 8
സ്വാദിഷ്ടമായ കൂൺ തോരൻ തയ്യാർ.ചൂടൊടെ ചോറ്,ചപ്പാത്തി എന്നിവക്ക് എല്ലാം ഒപ്പം കഴിക്കാം. എല്ലാരും ട്രൈ ചെയ്യണം ട്ടൊ.