അവൽ നനച്ചത്(Rice Flakes Sweet)

2015-12-02
  • Servings: അതെ
  • Ready In: 10m

ഇന്ന് വളരെ സിമ്പിൾ ആയ ഒരു ഐറ്റെം ആകാല്ലെ…വളരെ വളരെ സിമ്പിൾ ആയ അവൽ നനച്ചത് ആയികൊട്ടെ ഇന്നത്തെ റെസിപ്പി. അറിയാത്തവർക്ക് പ്രയോജനമാകട്ടെ അല്ലെ. നല്ലൊരു നാലുമണി പലഹാരമായിട്ടൊ,അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിനൊ ഒക്കെ അവൽ നനച്ചത് ഉണ്ടാക്കാവുന്നതാണു.

Ingredients

  • അവൽ -3 റ്റീകപ്പ്
  • ശർക്കര പൊടിച്ചത്-1 റ്റീകപ്പ് ( പഞ്ചസാരയും ഉപയോഗിക്കാം)
  • തേങ്ങ -1 റ്റീകപ്പ്
  • ഏലക്കാപൊടി -1/2 റ്റീസ്പൂൺ(നിർബന്ധമില്ല)
  • നെയ്യ് -2 റ്റീസ്പൂൺ ( നിർബന്ധമില്ല)

Method

Step 1

അവൽ ,ശർക്കര,തേങ്ങാ ഇവ കൈ കൊണ്ട് നന്നായി ഞെരുടി കുഴച്ച് യോജിപ്പിക്കുക.തേങ്ങക്ക് നനവു കുറവാണെങ്കിൽ കുറച്ച് പാൽ തളിച്ച് നനക്കാം.

Step 2

ശെഷം ഏലക്കാപൊടി, നെയ്യ് ഇവ കൂടി ചേർത്ത് ഇളക്കാം.( ഇവ രണ്ടും ചേർക്കണമെന്ന് നിർബന്ധമില്ല)

Step 3

ഇഷ്ടമുള്ളവർക്ക് കുറച്ച് പഴവും ചേർക്കാവുന്നതാണു. കുറച്ച് നട്ട്സും, ഉണക്ക മുന്തിരിയും ഒക്കെ താല്പര്യാനുസരണം ചേർക്കാം...

Step 4

അവൽ നനച്ചത് റെഡി... എല്ലാരും കഴിച്ചൊട്ടൊ...OK

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.