പോക്കറ്റ് കാലിയാക്കാതെ നല്ല രുചിയുള്ള ഭക്ഷണം കഴിക്കണമെങ്കിൽ
പോക്കറ്റ് കാലിയാക്കാതെ നല്ല രുചിയുള്ള ഭക്ഷണം കഴിക്കണമെങ്കിൽ മട്ടാഞ്ചേരിയിലെ ഹനീഫ് ഇക്കയുടെ ഇറച്ചികടയിലേക്ക് വിട്ടോ (www.tastyspots.com/hotel-nuriya-aka-haneef-ikkas-irachi-kada/) വെറും നാൽപ്പത് രൂപക്ക് നെയ്ച്ചോറിൽ ബീഫ് ചേർത്ത് ഉണ്ടാക്കുന്ന ഇറച്ചിചോറ് വയറു നിറയെ കഴിക്കാം. മട്ടാഞ്ചേരിയിലെത്തുന്നവർക്കിടയിൽ അധികം പ്രചാരമില്ലാത്ത ഒരു പ്രധാനപ്പെട്ട ടേസ്റ്റീസ്പോട്ടാണ് ഹനീഫ് ഇക്കയുടെ ഹോട്ടൽ നൂറിയ്യ എന്ന ഈ ഇറച്ചിക്കട. മലബാർ സ്പെഷ്യൽ വിഭവങ്ങളായ ചിക്കൻ,ബീഫ് ദം ബിരിയാണികളും ഇവിടെ ലഭ്യമാണ്. ഉച്ചക്ക് 11 മണി മുതൽ 2.30 വരെ മാത്രമാണ് കട ഇറച്ചിക്കട തുറക്കുന്നത്. എന്നാൽ ആവശ്യക്കാർ അധികമായതുകൊണ്ട് ഒരു മണിയാകുമ്പോഴേക്കും ഇറച്ചിചോറ് തീരുകയാണ് പതിവ്. അതുകൊണ്ടു നേരത്തെ തന്നെ എത്താൻ മറക്കണ്ട. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app














