Loader

ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിലെ താറാവ് റോസ്റ്റ് കഴിച്ചിട്ടുണ്ടോ

By : | 0 Comments | On : August 23, 2017 | Category : Uncategorized



ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിലെ താറാവ് റോസ്റ്റ് കഴിച്ചിട്ടുണ്ടോ..? പ്രശസ്ത സിനിമാറ്റോഗ്രാഫർ പി.സുകുമാറിന്റെ താൽപ്പര്യപ്രകാരമാണ് നാടൻ രീതിയിൽ കുരുമുളക് ഒക്കെ ചേർത്ത് താറാവ് റോസ്റ്റ് ഇവിടെ വിളമ്പി തുടങ്ങുന്നത്. പക്ഷെ ബ്രദേഴ്‌സ് ഹോട്ടലിന് സിനിമയോടുള്ള ബന്ധം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയിൽ മതിമറന്ന ചെമ്മീൻ സിനിമയുടെ സിനിമോറ്റോഗ്രാഫർ മർക്കസ് ബർട്ട്‌ലി മുതൽ ഇന്നത്തെ മലയാള സിനിമയുടെ യുവതലമുറ വരെ എത്തി നിൽക്കുന്നു അത്. 1973ൽ അയ്യപ്പൻ പിള്ളയും സഹോദരൻ രാമചന്ദ്രൻ പിള്ളയും ചേർന്നു ഹോട്ടൽ തുടങ്ങിയ കാലത്ത് താമര എന്നായിരുന്നു പേര് ഇട്ടത്. പ്രശസ്ത നിർമാതാവ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയയിലൂടെ കേരളത്തിലെ സിനിമാനഗരമായി മാറിയ ആലപ്പുഴയുടെ വളർച്ചയാണ് താമര റസ്‌റ്റോറന്റിന്റേയും തലവര മാറ്റിയത്. രുചി തേടിയെത്തിയ സിനിമാക്കാർ താമസിക്കാൻ സ്ഥലവും അന്വേഷിച്ചു തുടങ്ങിയതോടെ ഹോട്ടൽ ഉടമകൾ റസ്‌റ്റോറന്റിനോടു ചേർന്നു ബ്രദേഴ്‌സ് എന്ന പേരിൽ ഒരു ലോഡ്ജ് നിർമിച്ചു. അതോടെ റസ്‌റ്റോറന്റിനും ബ്രദേഴ്‌സ് എന്ന പേര് വീഴുകയായിരുന്നു. ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥാ-ഗാന രചനകൾക്ക് ബ്രദേഴ്‌സ് ലോഡ്ജിലെ 19ാം നമ്പർ മുറി സാക്ഷ്യം വഹിച്ചതോടെ അത് സിനിമാ പ്രവർത്തകർക്ക് രാശിയുള്ള മുറിയെന്ന് അറിയപ്പെടാനും തുടങ്ങി. പക്ഷേ ബ്രദേഴ്‌സ് ഹോട്ടലിലെ ഭക്ഷണത്തിന്റെ പ്രത്യേക രുചി തന്നെയാണ് സിനിമാക്കാരുടേയും മറ്റും പ്രിയപ്പെട്ടതാക്കുന്നത്. രാവിലെയുള്ള പുട്ടും മീൻ കറിയും ഉച്ചക്ക് കരിമീൻ കൂട്ടിയുള്ള ഊണിനുമാണ് ആവശ്യക്കാർ ഏറെ. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.