ഉരുളക്കിഴങ്ങ് ചീസ് ബോൾസ്
ഉരുളക്കിഴങ്ങ് ചീസ് ബോൾസ്
Potato Cheese Balls
തയ്യാറാക്കിയത് :ബിൻസി അഭി
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ റെസിപ്പി ആണ് ഇത്. ഇവിടെ ഞാൻ ഫ്രൈ ചെയ്യാതെ bake ചെയ്താണ് എടുത്തിട്ടുള്ളത്.ഓവൻ ഇല്ലാത്തവർക്ക് ഫ്രൈ ചെയ്തു എടുക്കാം .
വീഡിയോ കാണാൻ:
https://youtu.be/xFDTUdG0Fdg
ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങു 3 എണ്ണം പുഴുങ്ങി ഉടച്ചത്
സവാള 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി പൊടി 1/ 2 ടീസ്പൂൺ [വെളുത്തുള്ളി ഇട്ടാൽ പച്ച ചുവക്കും ]
മുളക് പൊടി 1/2 ടീസ്പൂൺ
ഉപ്പു
cheese [mozzerella അല്ലെങ്കിൽ chedar ] ആവശ്യത്തിന്
മുട്ട beat ചെയ്തത് 1
Bread Crumbs അല്ലെങ്ങ്കിൽ corn flakes
Oil 3 teaspoon
ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ചേരുവകൾ നന്നായി മിക്സ് ചെയ്തു ചെറിയ ഉരുളകൾ ആക്കുക.ഉരുള പരത്തി നടുവിൽ കുറച്ചു ചീസ് വെച്ച് പിന്നെയും ഉരുള ആക്കുക.ശേഷം മുട്ടയിൽ മുക്കി bread crumbs ഇൽ ഉരുട്ടി bake ചെയ്തെടുക്കാം.200 degree യിൽ 20 മിനിറ്റ് bake ചെയ്യുക.
ഓവൻ ഇല്ലെങ്കിൽ ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കാം.
Bake ചെയ്യുന്നവർ bread crumbs ഇൽ കുറച്ചു മുളക് പൊടി 3 ടീസ്പൂണ് എണ്ണ ചേർത്തു മിക്സ് ചെയ്യാം.നല്ല crispy ആയി വരാനാണ് ഇതു.