Loader

ക്യാരറ്റ് ഹൽവ

By : | 0 Comments | On : May 17, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ക്യാരറ്റ് ഹൽവ
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

എങ്ങനെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയ്യാറക്കി എടുക്കാം

വെറും 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ ക്യാരറ്റ് ഹൽവ എങ്ങനെ കുക്കർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/veLYHSDHnHo

ക്യാരറ്റ് ഹൽവ റെസിപ്പി

ക്യാരറ്റ് – 3 മീഡിയം സൈസ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
പാൽ – 1/2 കപ്പ്
പാൽപ്പൊടി -1/4 കപ്പ്
പഞ്ചസാര – 5 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
നെയ്യ് – 4 ടേബിൾസ്പൂൺ
കാഷ്യുനട്ട് – 6-7 എണ്ണം

തയ്യാറാക്കുന്ന വിധം :

ഒരു കുക്കറിൽ (ഹൽവ യുടെ കണക്ക് അല്ലെങ്കിൽ എടുക്കുന്ന ചേരുവകളുടെ കണക്ക് നോക്കി 1ഓ 2ഓ 5 ഓ ലിറ്റർ കുക്കർ എടുക്കാം)ഗ്രേറ്റ് ചെയ്തു വെച്ച കാരറ്റ്, പാൽ, പഞ്ചസാര, 2ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് യോജിപ്പിക്കുക, ശേഷം അടച്ചു വെച് 3 വിസിൽ വരുന്നത് വരെ കുക്ക് ചെയ്യുക.
പ്രഷർ പോയ ശേഷം കുക്കർ തുറന്നു നോക്കാം,പാൽ വറ്റാൻ ഉണ്ടെങ്കിൽ മീഡിയം ഫ്ളൈമിൽ ഇട്ടു വറ്റിച്ചെടുക്കുക, ഇതിലേക്കു പാൽപ്പൊടി കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം 1 മിനിറ്റ് അടുപ്പത് വെച് നന്നായി ഇളക്കി, ജലാംശം ഉള്ളത് വറ്റിച്ചെടുക്കാം , ഇനി ഫ്ളയിം ഓഫ് ചെയ്യാം
ഇതിലേക്ക് കാഷ്യുനട്ട് നെയ്യിൽ വറുത്തു ചേർക്കാം, അല്ലെങ്കിൽ കുറച്ചു നട്സ് ചോപ് ചെയ്തു ചേർത്ത് കൊടുക്കാം
കാരറ്റ് ഹൽവ തയ്യാർ ?





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.