ചക്ക ഉണ്ണിയപ്പം /Chakka Unniyappam
ചക്ക ഉണ്ണിയപ്പം /Chakka Unniyappam
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ചക്കയും മാങ്ങയും ഒക്കെ സമൃദ്ധമായി കിട്ടുന്ന സമയം ആണല്ലോ, നല്ല പഴുത്ത ചക്ക ഉണ്ടെങ്കിൽ കുറച്ചു മാറ്റി വെച്ചോളൂ, നല്ല സ്വാദുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം, ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പം ആണ്, സാധാരണ ഉണ്ണിയപ്പത്തിനേക്കാൾ ടേസ്റ്റി ഉം ആണ്
വീഡിയോ കാണാൻ : https://youtu.be/n8UIgmY704Q
ചേരുവകൾ
ചക്ക വരട്ടിയത് – 3/4 കപ്പ് (പഴുത്ത ചക്ക ചുളകൾ ആയാലും മതി )
പച്ചരി – 1. 5 കപ്പ് (3-4മണിക്കൂർ കുതിർത്തു കഴുകി വെച്ചത് )
ഗോതമ്പു പൊടി – 1/2 കപ്പ്
നേന്ത്രപ്പഴം – ഒരു ചെറിയ കഷ്ണം
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
ശർക്കര പാനി – 1/2 kg ശർക്കര പാനി ആക്കിയത്
ഉപ്പ് – ഒരു നുള്ള്
തേങ്ങകൊത്തു -ഒരു പിടി
എള്ള് – 2 ടീസ്പൂൺ
നെയ്യ് അല്ലെങ്കിൽ എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
പച്ചരി, പഴം, ചക്ക വരട്ടിയത്, എന്നിവ ശർക്കര പാനി ചേർത്ത് ചെറിയ തരി ബാക്കി നിൽക്കുന്ന തരത്തിൽ അരച്ചെടുക്കുക, ഇതിലേക്കു ഗോതമ്പു പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക, ഈ മാവ് 3-4 മണിക്കൂർ മാറ്റി വെക്കുക, ശേഷം
മാവിലേക്കുള്ള തേങ്ങ നെയ്യിലോ എണ്ണയിലോ വറുത്തെടുക്കുക, എള്ളും കൂടെ മൂപ്പിച്ചെടുത്ത ശേഷം, ഉണ്ണിയപ്പക്കൂട്ടിൽ ചേര്ത്ത, ഏലക്കാപ്പൊടി, ഉപ്പ് എന്നിവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക,
ഉണ്ണിയപ്പച്ചട്ടി അടുപ്പത് വെച്ച് എണ്ണയൊഴിച്ചു ചൂടായി വന്നാൽ, മാവൊഴിച്ചു കൊടുക്കാം, 2 വശവും തിരിച്ചു ഇട്ടു കൊടുക്കുക, ലൈറ്റ് ബ്രൗൺ നിറം ആയാൽ ഉണ്ണിയപ്പം ഒരു പാത്രത്തിലേക്കു മാറ്റാം !