Loader

………ബിസ്ക്കറ്റ് അപ്പം……..

By : | 0 Comments | On : November 6, 2017 | Category : Uncategorized



………ബിസ്ക്കറ്റ് അപ്പം……..
തയ്യാറാക്കിയത് :മൈമൂന സലാം

ഞങ്ങളുടെ നാട്ടിൽ പെരുന്നാളിനും മറ്റു ആഘോഷങ്ങൾക്കും ഉണ്ടാകുന്ന ഒരു സ്പെഷ്യൽ വിഭവം
മൈദ 1 kg
നെയ്യ് 100gm
മുട്ട 6
പഞ്ചസാര 1/4 kg
ഏലക്കായ 3
ഉപ്പ് 1നുള്ള്
മുട്ട,പഞ്ചസാര, ഏലക്കായ എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു വലിയ പരന്ന പാത്രത്തിലേക്ക് മാറ്റുക.ഒരു നുള്ള് ഉപ്പും ചേർത്ത് മൈദ കുറേശ്ശെയായി ഇട്ട് നെയ്യും ചേർത്തു നന്നായി കുഴച്ചെടുത്തു ഓരോ ബോൾസ് എടുത്തു പരത്തി നീളത്തിൽ മുറിച്ചു അതിൽ നിന്ന് ഓരോ പീസ് എടുത്ത് ഉരുട്ടി ചുറ്റിയെടുക്കുക (ഫോട്ടോയിൽ കാണുന്ന പോലെ) ശേഷം ഒരു കുഴിയുള്ള പാത്രത്തിൽ ഓയിൽ ഒഴിച്ചു നന്നായി ചൂടായാൽ ഈ അപ്പം ഇട്ട് പൊരിച്ചെടുക്കാം.ചൂടാറിയാൽ ഒരു അടപ്പുള്ള ഭരണിയിലോ മറ്റോ ഇട്ട് സൂക്ഷിച്ചു വെക്കാം കുറെ നാൾ കേട് കൂടാതെ ഇരിക്കും
Thank u





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.