Loader

വറുത്തരച്ച മാങ്ങാ പുളിങ്കറി !

By : | 2 Comments | On : November 22, 2017 | Category : Uncategorized



വറുത്തരച്ച മാങ്ങാ പുളിങ്കറി !

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

#Recipe#
ആവശ്യമായ സാധനങ്ങൾ :
മാങ്ങാ – മീഡിയം സൈസ് 2 എണ്ണം ക്യൂബ്സ് ആയിട്ടു കട്ട് ചെയ്തത്
ചെറിയ ഉള്ളി – 8-10 എണ്ണം വരെ ചെറുതായിട്ട് അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയിട്ടു അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം നീളത്തിൽ അരിഞ്ഞത്
കറിവേപ്പില
കടുക്
ഉലുവ
വറ്റൽമുളക് – എന്നിവ വറുത്തിടാൻ പാകത്തിനുള്ള അളവിൽ
പുളി -ചെറിയ ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ ഉള്ള പുളി പിഴിഞ്ഞതിന്റെ വെള്ളം
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം
എണ്ണ

വറുത്തരക്കാൻ ആവശ്യമായവ :
തേങ്ങാ -5 ടേബിൾസ്പൂൺ.
വറ്റൽമുളക് – 3 എണ്ണം
ഉഴുന്ന് -1 1/2 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം :
ആദ്യം, തേങ്ങ, ഉഴുന്ന്, വറ്റൽമുളക് എണ്ണ ചേർക്കാതെ നന്നായി വറുത്തെടുക്കാം, ശേഷം അല്പം വെള്ളം ചേര്ത്ത അരച്ച് മാറ്റി വെക്കാം

ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച് ചൂടായാൽ, ഇഞ്ചി ചേർത്ത് കൊടുക്കാം, ഇഞ്ചി ഒന്ന് മൂത്തു വന്നാൽ, മാങ്ങാ, പച്ചമുളക്, കറിവേപ്പില, ചെറിയുള്ളി, എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം(,മാങ്ങാ പകുതി വേവ് ആവുന്നത് വരെ ) ശേഷം മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് പച്ചകുത്തു പോവുന്നത് വരെ മൂപ്പിച്ചെടുക്കാം, പുളി വെള്ളം, ശർക്കര,ഉപ്പ് എന്നിവ കൂടെ ചേർക്കാം, പുളി വെള്ളത്തിൽ കിടന്നു മാങ്ങാ ഒന്നുടെ നന്നായി വെന്തു, കുറുകി വന്നാൽ, വറുത്തരച്ച കൂട്ട് ചേർക്കാം, നന്നായി ഒന്ന് മിക്സ് ചെയ്തു, കൊടുക്കാം.. ഇതിലേക്ക് കടുക്, ഉലുവ, വറ്റൽമുളക് എന്നിവ എണ്ണയിൽ വറുത്തു ചേർക്കാം.
സ്വാദിഷ്ടമായ വറുത്തരച്ച മാങ്ങാ പുളിങ്കറി റെഡി, ഇത് ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ ഒക്കെ ബെസ്ററ് കോമ്പിനേഷൻ ആണ്
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ?
https://youtu.be/dwyCEBQWeGo





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Girija Susheelan on November 22, 2017

      Super

        Reply
    2. posted by Lakshmi Padiyur Kannante Swantham on November 22, 2017

      വായിൽ കപ്പലോടി ??

        Reply

    Leave a Reply

    Your email address will not be published.