ഷവർമ്മ കേക്ക്
ഷവർമ്മ കേക്ക്
***************
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #25
തയ്യാറാക്കിയത് :നിച്ചു കാസര്‍കോട്
ചിക്കൻ… 200 ഗ്രാം
കാബേജ്… കാൽ കപ്പ്
കാരറ്റ്……. 1 എണ്ണം
തക്കാളി…. ചെറുത്
സവാള…..ചെറുത്
കുരുമുളക്.. 1 സ്പൂൺ
മയോണയിസ്…2 സ്പൂൺ
ബാറ്ററിനായി
**********
മുട്ട….2എണ്ണം
പാൽ….1 കപ്പ്
ഒായിൽ..3/4 കപ്പ്
കുരുമുളക്.. കാൽടീസ്പൂൺ
മെെദ…1 കപ്പ്
ഉപ്പ്… ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*******************
എല്ലില്ലാത്ത ചിക്കൻ കഴുകി മഞ്ഞൾ ഉപ്പ് കുരുമുളക് പൊടി നാരങ്ങാനീര് ചേർത്ത് മാരിനേറ്റ് ചെയ്തതിനു ശേഷം ഫ്രെെ ചെയ്ത് കെെ കൊണ്ട് പിച്ചി മാറ്റി വയ്ക്കുക.. കഴുകി വെച്ച പച്ചക്കറികളെല്ലാം വളരെ ചെറുതായി നുറുക്കുക ശേഷം ഇതിലേക്ക് കുരുമുളക് പാെടിയും
മയണോയിസും, ചിക്കനും, ഉപ്പും ( ആവശ്യത്തിന് )ചേർത്ത് ഇളക്കി വയ്ക്കുക.
ബാറ്ററിനുള്ള എല്ലാ ചേരുവകളും മിക്സിയിൽ നന്നായി അടിച്ച് വെക്കുക. ശേഷം സോസ്പാനിൽ കുറച്ച് നെയ്യ് / ബാറ്ററിൽ നിന്ന് പകുതി ഒഴിച്ച് 4-5 മിനിട്ട് ചെറുതീയിൽ വേവിക്കുക. പിന്നീട് വെജ്/ ചിക്കൻ മിക്സ് ബാറ്ററിന് മുകളിൽ നിരത്തി, ബാക്കിയുള്ള ബാറ്ററും ഒഴിച്ച് ,മുകളിൽ കുറച്ച് മിക്സിങ്ങും, മല്ലിയില കൊണ്ടലങ്കരിക്കാം. കാരറ്റും,കാപസിക്കം മുകളിൽ നിരത്തിയിട്ടുണ്ട്. ശേഷം അടച്ച് വെച്ച് 20- 35 മിനിട്ട് വരെ ചെറുതീയിൽ വേവിക്കുക. അവസാനമായി മുകൾഭാഗം മറ്റൊരു ഫ്രൈ പാനിൽ കമഴ്ത്തിവെച്ച് മൊരിക്കുക. ഷവർമ്മ കേക്ക് റെഡി…Recipe By nichu kasaragod