സ്ട്രൗബെറി ഐസ്ക്രീം/ Strawberry Ice cream
സ്ട്രൗബെറി ഐസ്ക്രീം/ Strawberry Ice cream
തയ്യാറാക്കിയത് :ബിന്‍സി അഭി
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഐസ് ക്രീം ആണിത്.വെറും മൂന്നു ഇൻഗ്രീഡിഎന്റ്സ് മതി .
വീഡിയോ കാണാൻ:
https://youtu.be/8uJPb5J4YGw
ആവശ്യമുള്ള സാധനങ്ങൾ :
സ്റ്റൗബെറി ഫ്രഷ് : അര കപ്പ്
പഞ്ചസാര മധുരം അനുസരിച്ചു
ഫ്രഷ് ക്രീം അല്ലെങ്കിൽ വിപ്പിങ് ക്രീം 250 ml
രീതി:
സ്ട്രൗബെറി യും പകുതി പഞ്ചസാരയും കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
വിപ്പിംഗ് ക്രീമും ബാക്കി പഞ്ചസാരയും കൂടി നന്നായി ബീറ്റു ചെയ്തെടുക്കുക. ഇതിലേക്ക് സ്ട്രൗബെറി അരച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി ഫ്രീസറിൽ തണുക്കാൻ വെക്കുക.8 മണിക്കൂർ എങ്കിലും.
കടയിൽ നിന്ന് വാങ്ങുന്നതിനേക്കാളും നല്ല രുചിയാണ് .എല്ലാവരും ട്രൈ ചെയ്തു നോക്കൂ..