Loader

ഹൈദരാബാദി ഫ്രൈഡ് ഫിഷ് (apollo fish)

By : | 0 Comments | On : February 22, 2018 | Category : Uncategorized



ഹൈദരാബാദി ഫ്രൈഡ് ഫിഷ് (apollo fish)

തയ്യാറാക്കിയത് :ചിന്നൂസ് കിച്ചൺ

ഹലോ…….നമ്മുക്ക് ഇന്ന് ഒരു വെറൈറ്റി റെസിപി ട്രൈ ചെയ്‌താലോ? ഹൈദരാബാദി ഫ്രൈഡ് ഫിഷ് അഥവാ apollo fish..അതിനു വേണ്ട സാധനങ്ങൾ എന്തോകെ എന്ന് നോക്കാം …
വീഡിയോ കാണാൻ താഴെ ലിങ്ക് ക്ലിക്ക്
https://youtu.be/Q6_AwbWCKk8

ഫിഷ് ഫില്ലെറ്റ് ക്യൂബ്സ് – 100 grm
ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 tsp
മഞ്ഞൾ പൊടി – ഒരു നുള്ള്
മുളക് പൊടി – ഹാഫ് tsp
നാരാങ്ങാ നീര് – half tsp
മുട്ട -01
[മുട്ടക് പകരം ഞാൻ വെള്ളം ആണ് ഉപയോഗിച്ചത്]
Conflour -1 tsp
മൈദാ -3 tsp
ഓയിൽ -1 1/2 tsp
പച്ചമുളക് -4 എണ്ണം
വേപ്പില- 2 തണ്ട്
മല്ലിപൊടി -1/2 tsp
സോയ sauce -1 tsp
കുരുമുളക് പൊടി -1/2 tsp
സവാള – 1 ഇടത്തരം വലിപ്പത്തിൽ
മല്ലിയില -ഒരു വലിയ സ്‌പൂൺ
തൈര് -2 tsp
മുളക് പേസ്റ്റ് -1 tsp ( അത് ഇല്ലെങ്കിൽ മുളക് പൊടി ഉപയോഗികാം )
സ്പ്രിങ് ഒനിയൻ – ഒരു കൈ പിടി (നിർബതം ഇല്ല )
ഉപ്പ് -ആവശ്യത്തിന്
അരി പൊടി -1 tsp

ആദ്യം തന്നെ നമുക്കു marinate ചെയ്തു വെക്കണം അതിനായി ഒരു പാത്രം എടുക്കുക..ഇനി ഈ പാത്രത്തിലേക് ഓരോ ചേരുവകൾ ആഡ് ചെയാം
ആദ്യം തന്നെ മൈദാ ,Conflour ,അരിപൊടി ആഡ് ചെയ്തു നന്നായി മിക്സ് ചെയുക .അതിലേക് ഇഞ്ചി വെളുതുളി പേസ്റ്റ് ,മഞ്ഞൾ പൊടി,മുളക് പൊടി ,ഉപ്പു, നാരങ്ങാ നീര് ,മുട്ട അല്ലെങ്കിൽ വെള്ളം ആഡ് ചെയ്തു ഇഡലി മാവ് പരുവത്തിൽ batter ഉണ്ടാകണം അതിലേക് കട്ട് ചെയ്തു വെച്ചിട്ടുള്ള ഫിഷ് ആഡ് ചെയ്തു 20 min marinate ചെയ്തു വെക്കുക അതിനു ശേഷം ഫിഷ് ഫ്രൈ ചെയ്തു എടുക്കണം..അങ്ങനെ ആദ്യത്തെ സ്റ്റെപ് കഴ്ഞ്ഞു..
ഇനി നമുക് sauce ഉണ്ടാകാം
അതിനായി ഒരു പാൻ ചൂടാകാം അതിലേക് ഓയിൽ ഒഴിക്കുക .പിന്നീട് ഇഞ്ചി&വെളുതുളി പേസ്റ്റ്,സവാള അരിഞ്ഞതും ,പച്ചമുളക് കീറിയതും , ഒരു തണ്ടുവേപ്പിലയും ആഡ് ചെയ്തു നന്നായി വഴറ്റുക .ചെറിയ ഒരു ബ്രൗൺ കളർ വരുമ്പോൾ അതിലേക് മല്ലിപൊടി ആഡ് ചെയ്തു അതിന്റെ പച്ച മണം മാറ്റുക പിന്നിട് ,മുളക് പേസ്റ്റ് (chili paste) ആഡ് ചെയുക(.ചിലി പേസ്റ്റ് ഇല്ലെങ്കിൽ മുളക് പൊടി ആയാലും മതി.)പിന്നെ കുരുമുളക് പൊടി കൂടി ആഡ് ചെയ്തു വഴറ്റുക .പൊടിയുടെ പച്ച മണം മാറിയാൽ അതിലേക് സോയ sauce ആഡ് ചെയുക (ഞൻ sweet soya sauce ആണ് എടുത്തിട്ടുള്ളത് ….ഏതു സോയ sauce ആയാലും കുഴപ്പമില്ല കേട്ടോ )സോയ sauce നന്നായി മിക്സ് ചെയ്ത ശേഷം അതിലേക് തൈര് കൂടെ ആഡ് ചെയ്യണം.പിന്നെ അരിഞ്ഞു വെച്ചിട്ടുള്ള മല്ലിയില കൂടെ ആഡ് ചെയുക പിന്നെ നമ്മൾ മാറ്റി വെച്ചിട്ടുള്ള ഒരു തണ്ടു വേപ്പിലയും ആഡ് ചെയ്തു മിക്സ് ചെയുക. നമ്മുടെ apollo fish fry gravy ഇല്ലാത്തതാണ് അതുകൊണ്ട് തൈര് ഒന്നു ചെറുതായിട് വറ്റിയ ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ഫിഷ് കൂടെ ആഡ് ചെയ്തിട് നന്നായി മിക്സ് ചെയുക.ഫിഷിൽ sauce നന്നായി മിക്സ് ചെയ്തു പിടിപ്പിച്ച ശേഷം ഏതു വേറെ ഒരു പാത്രത്തിലേക് മാറ്റുക അതിനു ശേഷം മല്ലിയിലയോ സ്പ്രിങ് ഒണിയനോ ചേർത്ത് അലംകരിക്കാം .ഇനിയും സംശയം മാറാത്തവർക്കായി ഞാൻ അപ്പോളോ ഫ്രൈഡ് ഫിഷ് ഉണ്ടാകുന്നതിന്റെ video ലിങ്ക് താഴെ ഇടാം അത് നോക്കിയാലും മതി കേട്ടോ കൂട്ടുകാരേ…….
https://youtu.be/Q6_AwbWCKk8





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.