Loader

കൂട്ട് കറി (സദ്യ സ്റ്റൈൽ )

By : | 0 Comments | On : April 11, 2018 | Category : Uncategorized



കൂട്ട് കറി (സദ്യ സ്റ്റൈൽ )

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

മേട മാസത്തിൽ വന്നെത്തുന്ന വിഷു മലയാളികൾക് എന്നും പ്രിയപ്പെട്ടതാണ്,
വിഷുക്കണി പോലെ തന്നെ പ്രധാനമായ ഒന്നാണ് വിഷു സദ്യ, സദ്യയിലെ ഒരു പ്രധാന വിഭവം ആയ കൂട്ട് കറി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് എന്ന് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://youtu.be/flEDqQQsT04

#റെസിപ്പി

ചേരുവകൾ:

പച്ചക്കായ – ചെറിയ കഷ്ണങ്ങൾ ആക്കിയത്(ഒരെണ്ണം )
ചേന – ചെറുതായിട്ട് അരിഞ്ഞത് ഒരു കപ്പ് (ക്യൂബ്സ് ഷേപ്പ്ഇൽ )
കടല – ഒരു കപ്പ്, ഉപ്പ് ചേർത്ത് വേവിച്ചത്
മുളക് പൊടി -1 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ശർക്കര – ചെറിയ കഷ്ണം
തേങ്ങാ – ഒരു കപ്പ്
വറ്റൽമുളക്- 6 എണ്ണം
ജീരകം – 1/2 ടീസ്പൂൺ
കറിവേപ്പില
എണ്ണ
വെളളം
ഉപ്പ്

ചേന, കായ മഞ്ഞൾ പൊടി, മുളക് പൊടി,ഉപ്പ് കുരുമുളക് പൊടി, എന്നിവ കുറച്ചു വെള്ളം ചേർത്ത് വേവിക്കുക,, ഉടഞ്ഞു പോവാത്ത തരത്തിൽ വേണം വേവിച്ചെടുക്കാൻ, ശേഷം വേവിച്ചു വെച്ച കടല കൂടെ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കഷ്ണം ശര്ക്കര, കറിവേപ്പില എന്നിവ കൂടെ ചേർത്ത്, വെള്ളം വറ്റുന്നത് വരെ കുക്ക് ചെയ്യുക,വെള്ളം വറ്റി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം
മറ്റൊരു പാൻ അടുപ്പത്തുവെച്ചു ചൂടായി വന്നാൽ, തേങ്ങാ(3/4കപ്പ് ), വറ്റൽമുളക് ചേർത്ത് ചുവക്കെ വറുത്തെടുക്കുക, ഇത് തണുത്ത ശേഷം ജീരകം,അല്പം വെള്ളം കൂടെ ചേർത്ത് അരക്കുക
അരപ്പ് വേവിച്ചു വെച്ച കൂട്ടിലേക് ചേർക്കുക, നന്നായി ഇളക്കി യോജിപ്പിക്കുക, 1 മിനിറ്റ് ഒന്ന് കുക്ക് ചെയ്യുക
ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടായി വന്നാൽ തേങ്ങാ വറുത്തെടുക്കാം(ഇത് കൂട്ടു കറിയിലേക് ചേർത്ത് കൊടുക്കാം ), അതെ പാനിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ കൂടെ ചേർത്ത് കൂട്ടു കറിയിൽ താളിച്ചൊഴിക്കാം !





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.