Loader

സോയ ചങ്ക്‌സ് റോസ്റ്റ്

By : | 1 Comment | On : August 6, 2018 | Category : Uncategorized



സോയ ചങ്ക്‌സ് റോസ്റ്റ്
തയ്യാറാക്കിയത് :നീതു (Southern menu)

ഇന്ന് നമുക്ക് സോയ ചങ്ക്‌സ് റോസ്റ്റ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം. പാചകം അറിയാത്തവർക്ക് പോലും ഈസി ആയിട്ടു ഉണ്ടാക്കി എടുക്കാം.
വീഡിയോ കാണാം
https://youtu.be/UE7JjDQhGP8
ചേരുവകൾ
സോയ ചങ്ക്‌സ് 100g
സവോള. 2
തക്കാളി. 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 1/4 tsp
പച്ചമുളക്. 1
പെരും ജീരകം 1/4 tsp
മഞ്ഞൾ പൊടി 1/4 tsp
മല്ലി പൊടി. 1tsp
മുളക് പൊടി. 1tsp
ഗരം മസാല. 1tsp
കറിവേപ്പില. ഒരു പിടി
2 tbs എണ്ണ
ഉപ്പ് ആവശ്യത്തിന്

ഉണ്ടാകുന്ന വിധം
സോയ ചങ്ക്‌സ് കുതിർത്തു നന്നായി പിഴിഞ്ഞ് ചെറുതായി മുറിച്ചു വയ്ക്കുക. ഒരു പാൻ ചൂടാക്കി ഇതിലേക്ക് പെരും ജീരകം ഇട്ടു ചൂടാകുമ്പോൾ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും സവോളയും ചേർത്തു കൊടുക്കുക.സവോള വഴണ്ടു വരുമ്പോ പൊടികൾ ചേർത്തു വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്തു വേവിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സോയ ചങ്ക്‌സ് കഷ്ണങ്ങൾ ചേർത്തു കുറച്ചു ഉപ്പും വെള്ളവും ചേർത്തു വേവിക്കുക. വെള്ളം വറ്റി വരുന്നത് വരെ റോസ്റ്റ് ചെയ്തെടുക്കുക. ഇതു ഞാൻ ഉണ്ടാക്കിയത് ഇവിടെ കാണാം
https://youtu.be/UE7JjDQhGP8





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on August 6, 2018

      ??

        Reply

    Leave a Reply

    Your email address will not be published.