Loader

ബീഫ് അച്ചാർ (Beef Pickle)

By : | 0 Comments | On : September 15, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീഫ് അച്ചാര്‍:-

തയ്യാറാക്കിയത്:- അബീ അമീ

ഇറച്ചി തയ്യാറാക്കേണ്ടവിധം

വേണ്ട സാധനങ്ങള്‍

1. ബീഫ് മുറിച്ചത് – 1 / 2 കിലോ
മഞ്ഞള്‍ -1/ 4 ടീ സപൂണ്‍
കുരുമുളക് പൊടി -1 / 2 ടീ സ്പൂണ്‍
ഇഞ്ചി യും വെളുത്തുള്ളിയും ചതച്ചത് (ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ടു മൂനല്ലി ഉള്ളിയും )
വിനാഗിരി -1 / 2 സ്പൂണ്‍
മീറ്റ് മസാല – 1 / 2 സ്പൂണ്‍
നല്ലേണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
മീറ്റ്‌ മസാലകളും വിനാഗിരിയും ഉപ്പും പുരട്ടി കുറച്ച് സമയം വെച്ച് നല്ലെണ്ണയില്‍ വാട്ടി എടുക്കുക. ഒരു രാത്രി മസാല പുരട്ടി ഫ്രിഡ്ജ്‌ ഇല്‍ വെച്ചിരുന്നാല്‍ കൂടുതല്‍ നല്ലതാണ്. അധികം ഹെല്‍ത്ത്‌ കൊണ്ഷയാസ് അല്ലാത്തവരാണ് എങ്കില്‍ ഇറച്ചി എണ്ണയില്‍ വറുത്തു കോരാം.

അച്ചാര്‍ തയ്യാറേക്കണ്ട വിധം

വേണ്ട സാധനങ്ങള്‍

തെയ്യാറാക്കി വെച്ച ഇറച്ചി
നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 teaspoon
കുരുമുളക് ചതച്ചത് -1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -1 tablespoon
ഇഞ്ചി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം മുറിച്ചത്
കറിവേപ്പില – കുറച്ച്
ഉലുവ – 1/2 teaspoon
Powders:
ഗരം മസാല – ഒരു നുള്ള്
കായം -കാല്‍ ടീ സ്പൂണ്‍
പിരിയാന്‍ മുളക് പൊടി – ഒരു ടേബിള്‍ സ്പൂണ്‍
അച്ചാറു പൊടി – 1/ 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ ചൂടാകിയത് ഒരു tablespoon
പാചക വിധി

1. ഇറച്ചി വറുത്തു കോരിയതല്ല എങ്കില്‍ പ്രഷര്‍ കുക്കറില്‍ നന്നായി വേവിക്കുക, നന്നായി തണുത്ത ശേഷം വെള്ളമില്ലാതെ കോരി മാറ്റുക. നന്നായി പിഴിഞ്ഞ് വെള്ളം മാറ്റി എടുകേണ്ടാതാണ്.(ഈ സ്റ്റോക്ക്‌ പിന്നിടു അച്ചാറില്‍ ചേര്‍ക്കാവുന്നതാണ് )
2.ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊടിച്ചു അതിനു പിന്നാലെ ഉലുവയും കറിവേപ്പിലയും പച്ചമുളകും ഇഞ്ചി , വെളുത്തുള്ളി അരിഞ്ഞത് ഇവയും ചെറു തീയില്‍ വഴറ്റുക. അതിനു ശേഷം കുരുമുളക് പൊടി ചേര്‍ക്കുക

3. തെയ്യാറിക്കായ മീറ്റ് stockuഇല്‍ നിന്ന് അല്‍പം stockum വിനാഗിരിയും പൌഡര്‍ കളും ചേര്‍ത്ത് പെസ്റ്റക്കുക.
4. മസാല പേസ്റ്റ് അടുപ്പില്‍ തയാറായി കൊണ്ടിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.
5. ഇറച്ചി ഈ കൂട്ടില്‍ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. കായപൊടി തൂകി ഇളക്കുക
6.മിച്ചമുള്ള സ്റ്റോക്ക് ചെരുതീയില്‍ തിളപിച്ചു വറ്റിക്കുക.
തണുത്ത ശേഷം ഇത് ഒരു എയര്‍ tight ജാര്‍ ലേയ്ക്ക് മാറ്റി നല്ലെണ്ണ മുകളില്‍ തൂവുകയോ എണ്ണയില്‍ നനച്ച തുണി കൊണ്ട് മുകള്‍മൂടി കെട്ടുകയോ ആവാം. കൂടുതല്‍ കാലം അച്ചാര്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനേ ചെയൂന്നതു, ഉടനേ ഉപയോഗിക്കാന് ആണ് എങ്കില്‍ ഇങ്ങനെ സൂക്ഷിക്കേണ്ട ആവിശ്യ മില്ല . എല്ലാവര്‍ക്കും അച്ചാര്‍ ഇഷടപെട്ടുഎന്ന് പ്രതീക്ഷിക്കുന്നു.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.