കടല കറി (Bengal Gram Curry)
കടല കറി
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
അപ്പം,ഇടിയപ്പം ,പുട്ട് ,ദോശ ഇവയുടെ കൂടെ എല്ലാം ചേർന്ന് പോകുന്ന നല്ല ഒരു combination ആണ് കടല കറി .തേങ്ങ അരച്ചും വറുത്തു അരച്ചും റോസ്ററ് ആക്കിയും ഒക്കെ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ് .ഇവിടെ ഞാൻ ഒരു ഈസി കടല കറി ആണ് ചെയ്തിരിക്കുന്നത് .
കടല വെള്ളത്തിൽ കുതിർത്തത് – 3 കപ്പ്
സവോള അരിഞ്ഞത് – 1
മഞ്ഞൾ പൊടി – അര ടി സ്പൂണ്
പച്ചമുളക് – 2
ഉപ്പു
വെള്ളം – ആവശ്യത്തിനു
ഇത്രേം ചേർത്ത് കുകെറിൽ ചേർത്ത് 3 വിസിൽ കേള്ക്കുന്നതുവര വേവിച്ചു മാറ്റി വെക്കുക .
മല്ലി പൊടി -2 ടേബിൾ സ്പൂണ്
മുളക് പൊടി – 1 സ്പൂണ് ( എരിവനുസരിച് )
ഗരം മസാല – 2 ടി സ്പൂണ്
തക്കാളി – 1 വലുത് ( മുറിച്ചത് )
കുരുമുളകുപൊടി – അര ടി സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്
കറി വേപ്പില
ചുവന്നുള്ളി അരിഞ്ഞത് – 3 എണ്ണം
കടുക്
വെളിച്ചെണ്ണ
മല്ലിയില
പാൻ ചൂടാക്കി 2 ടേബിൾ സ്പൂണ് വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിച്ചതിനു ശേഷം ചുവന്നുള്ളി,കറി വേപ്പില ,1 വറ്റൽമുളക് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.അതിനു ശേഷം പൊടികൾ ചേർത്ത് കരിഞ്ഞു പോകാതെ ചെറിയ തീയിൽ നന്നായി പച്ച മണം പോകുന്നത് വരെ മൂപ്പിക്കണം.തക്കാളി ചേർത്ത് വഴറ്റിയ ശേഷം വേവിച്ചു വെച്ച കടല ചേർത്ത് തിളപ്പിച് എടുക്കാം .കടലയിൽ മസാല പിടിക്കുന്നത് വരെ തിളപ്പിക്കാം .മല്ലിയില ചേർക്കുക …
താങ്ക്സ് …














posted by Anees Pachaparambath Panoor on April 20, 2017
posted by Binu Joseph on April 20, 2017
നാളെ പുട്ടും കടലക്കറിയും. എങ്ങനെ എങ്കിലും നാളെ ഒന്ന് ആയികിട്ടിയാൽ മതിയായിരുന്നു