Loader

മോരു കറി (Buttermilk Curry)

By : | 3 Comments | On : September 11, 2016 | Category : Uncategorized

മോരു കറി..

ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- ജബ്ബു ജബ്ബാർ

ഇന്ന് ഒരു ഈസി മോര് കറി ആയല്ലോ.. ഞാൻ ഉണ്ടാക്കുന്ന രീതി ആണ്.. നല്ല രുചി ആണ്..

ചേരുവകൾ..
മോര് – 500 ml
കുമ്പളങ്ങ – 150 ഗ്രാം
പച്ചമുളക് – 3 എണ്ണം
സബോള – 1 എണ്ണം
തക്കാളി – 1എണ്ണം
മഞ്ഞൾ പൊടി – 1 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2tspn
ഉലുവ – ഒരു നുള്ള്
കടുക്- ½ tsp
വറ്റൽ മുളക് – 3 എണ്ണം
കുരുമുളക്.. 1 Tspn
ഉപ്പ് , ഓയിൽ – ആവശ്യത്തിനു
കറി വേപ്പില -ആവശ്യത്തിനു
എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം..
ആദ്യം കുമ്പളങ്ങ മുറിച്ചതു ഒരു പാത്രം വെച്ച് വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക.
വേറെ ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് സബോള, തക്കാളി, പച്ചമുളകും, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, എല്ലാം ഇട്ടു നന്നായി വയറ്റുക. നന്നായി വഴന്നു വരുമ്പോൾ അതിലേക് മഞ്ഞൾപൊടിയും കുരുമുളക് പൊടിയു ആഡ് ചെയ്യുക. ഒന്ന് ഇളക്കുക. വേവിക്കാൻ വെച്ച കുമ്പളം എടുത്തു ഇതിൽ ആഡ് ചെയ്യുത്.. ഉപ്പ് നോക്കി ഇടുക.. പിന്നെ മോര് ഒഴിച്ച് ഒന്ന് ചൂടാക്കി ഇറക്കി വെക്കാം.. മോര് ഒരിക്കലും തളപ്പൂക്കരുത് കേട്ടോ..

വേറൊരു പാനിൽ ഓയിൽ ഒഴിച്ച് താളിക്കാനുള്ള ഐറ്റംസ് ഇട്ടു താളികുക.

ഇവിടെ മോരിന് പുളി കുറവായതു കൊണ്ട് കുറച്ചു സുർക്ക ഞാൻ ചേർക്കാറുണ്ട്.. ഒരു 1 1/2 Tspn ചേർക്കാറുണ്ട്..
(EMPOK #61)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

  Comments (3)

  1. posted by Subair Nm Subairnmperumanna on September 11, 2016

   Verry Verry good

     Reply
  2. posted by Geetha Mohan on September 11, 2016

   Moru kachunnathinu inji velluthulli paste ok.but it is not suitable for moru kari

     Reply
  3. posted by Sulfath Salim on September 11, 2016

   Super My favourite one

     Reply

  Leave a Reply

  Your email address will not be published.